വിദ്യാഭ്യാസം ജോലിയെല്ലാം ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളാണ്. ആകർഷകമായ ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് നിരവധി ജോലികളും നമ്മൾ കാണാറുണ്ട്. എന്നാൽ രസകരമായ ഒരു ജോലി വാഗ്‌ദാനമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. എന്താണ് ജോലിയെന്നല്ലേ? ഗ്രേപ് ഫീഡിങ്. അതെ, മുന്തിരി തീറ്റിക്കുന്ന ജോലി. ലണ്ടനിലെ ഒരു ലക്ഷ്വറി ഹോട്ടലാണ് ജോലിയ്ക്ക് ആളെ അന്വേഷിച്ച് പരസ്യം നൽകിയിരിക്കുന്നത്. യു.കെ.യിലെ സൺഡേ ടൈംസ് പത്രത്തിൽ ഇങ്ങനെയൊരു പരസ്യം നൽകിയത്.
‘ലണ്ടനിലെ ആദ്യത്തെ ഗ്രേപ് ഫീഡർ ജോലിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് പത്രപ്പരസ്യം നൽകിയത്. എന്തൊക്കെയാണ് ജോലിയ്ക്ക് വേണ്ട യോഗ്യതകൾ എന്നല്ലേ? മനോഹരമായ കൈകളും ഗ്രീക്കും ലാറ്റിൻ ഭാഷയിലെ നൈപുണ്യവും പ്രധാനമാണ്. ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് മികച്ച ഇനം മുന്തിരികൾ നൽകുകയാണ് ജോലി. ലണ്ടനിലെ മെയ്‌ഫെയറിൽ തുടങ്ങാനിരിക്കുന്ന ബാകനാലിയ ഹോട്ടലിലാണ് ‘ഗ്രേപ് ഫീഡർ’ ജോലിയിലേക്ക് ആളെ തേടുന്നത്.
ശമ്പളത്തോടൊപ്പം തന്നെ ഗ്രേപ് ഫീഡർക്ക് ഫ്രീ മാനിക്യുവർ, മികച്ച ഭക്ഷണം, വീഞ്ഞ് എന്നിവയും നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനുമുമ്പും ഇത്തരം വാർത്തകൾ ശ്രദ്ധനേടിയിരുന്നു. ഇതിനുമുമ്പ് നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് ജോലി വാഗ്‌ദാനം ചെയ്‌തു കൊണ്ട് ജപ്പാൻ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ജോലി ചെയ്യുന്ന കുഞ്ഞുങ്ങൾക്ക് ശമ്പളവും സർക്കാർ നൽകുന്നുണ്ട്. സതേൺ ജപ്പാനിലെ ഒരു നേഴ്‌സിങ് ഹോമിലേക്കാണ് നാലു വയസ്സു വരെയുള്ള കുട്ടികളെ ജോലിക്കാരായി എടുക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചത്.