heartattack
World News

ഹൃദയാഘാതത്തിൽ നിന്ന് ഉടമയെ രക്ഷിച്ചത് പൂച്ച

വളർത്തുമൃഗങ്ങൾ നമുക്ക് വളരെയധികം പ്രിയപെട്ടവരാണ്. ഏറെ കരുതലോടെയും സ്നേഹത്തോടെയുമാണ് നമ്മൽ അവരെ പരിപാലിക്കാറുള്ളത്. അവയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതും കളിക്കുന്നതും എല്ലാം നമ്മൾ ഏറെ ഇഷ്ടപെടുന്ന കാര്യങ്ങളാണ്. തന്റെ ഉടമയെ ഹൃദയാഘാതത്തിൽ നിന്ന് രക്ഷിച്ച പൂച്ചയാണ് ഇപ്പോൾ വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്. ഉറക്കത്തിൽ നിന്ന് പൂച്ച തന്നെ ഉണർത്തിയില്ലായിരുന്നെങ്കിൽ താൻ മരണപ്പെട്ടേനെ എന്നാണ് ഉടമയായ സാം ഫെൽസ്റ്റഡിൻ പറയുന്നത്.. സംഭവം നടക്കുന്നത് ലണ്ടനിലാണ്. നോട്ടിങ്ഹാംഷെയറിലെ സ്റ്റാപ്പിൾഫോർഡിലാണ് ഇവർ താമസിക്കുന്നത്. മെഡിക്കൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയാണ് ഉടമയായ സാം ഫെൽസ്റ്റഡിൻ.

ബില്ലി എന്ന തന്റെ ഏഴു വയസുള്ള പൂച്ച തന്നെ തക്ക സമയത്ത് ഉണർത്തിയില്ലായിരുന്നുവെങ്കിൽ ഉറക്കത്തിൽ ഹൃദയാഘാതം വന്നു മരണപെട്ടുപോയിരുന്നേനെ എന്നാണ് സാം ഫെൽസ്റ്റഡ് പറയുന്നത്. അത്ഭുതകരമായി രക്ഷപ്പെട്ട ഞെട്ടലിലാണ് ഈ നാൽപത്തിരണ്ടുകാരി. എന്നും വളർത്തു പൂച്ചയ്‌ക്കൊപ്പമാണ് സാം ഫെൽസ്റ്റഡ് ഉറങ്ങാറുള്ളത്. ഹൃദയാഘാതമുണ്ടായ രാത്രിയിൽ പതിവില്ലാതെ പൂച്ച കാലുകൾ ഉപയോഗിച്ച് നെഞ്ചിൽ ശക്തമായി തട്ടിയുണർത്താൻ ശ്രമിക്കുകയും ചെവിക്കരികിൽ നിന്ന് കരയാനും തുടങ്ങി. ശബ്ദം കേട്ട് പെട്ടെന്ന് ഞെട്ടി ഉണരുകയായിരുന്നു.

READ ALSO: ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കുന്നതില്‍ ആശങ്ക വേണ്ട; 17 തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷിക്കാം

Related posts

ലോക ഒന്നാം നമ്പര്‍ ആഷ്‍ലി ബാർട്ടി വിരമിച്ചു; ടെന്നിസ് ലോകത്തിന് ഞെട്ടൽ…

Sree

ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

sandeep

ഗൂഗിൾ ബഗ് കണ്ടെത്തി; 18 ലക്ഷം രൂപ പ്രതിഫലം!

Sree

Leave a Comment