Sports World News

ലോക ഒന്നാം നമ്പര്‍ ആഷ്‍ലി ബാർട്ടി വിരമിച്ചു; ടെന്നിസ് ലോകത്തിന് ഞെട്ടൽ…

ടെന്നിസ് ലോകത്തെ ​ഞെട്ടിച്ച് ലോക  ഒന്നാം നമ്പര്‍ വനിത ടെന്നിസ് താരം ആഷ്‌ലി ബാര്‍ട്ടി വിരമിച്ചു. മറ്റ് സ്വപ്നങ്ങള്‍ പിന്തുടരുന്നതിനാണ് ഇപ്പോള്‍ വിരമിക്കുന്നതെന്ന് 25കാരിയായ ആഷ്‌ലി ബാര്‍ട്ടി പറഞ്ഞു. ടെന്നിസ് കോര്‍ട്ടില്‍ നിന്ന് ഗോള്‍ഫിലേക്കാണോ ക്രിക്കറ്റിലേക്കാണോ അതോ മറ്റേതെങ്കിലും കരിയറിലേക്കാണോ എന്നറിയാന്‍ നാളത്തെ വാര്‍ത്താസമ്മേളനം വരെ കാത്തിരിക്കണം. കളം നിറഞ്ഞ് വേറിട്ട ഷോട്ടുകളുടെ മായികപ്രഞ്ചം തീര്‍ത്താണ് ലോക ഒന്നാം നമ്പറിലേക്ക് ആഷ്്ലി ബാര്‍ട്ടി കയറിയത്. ഫോര്‍ഹാന്ഡിലു ബാക്്ഹാന്ഡിലും കരുത്തുറ്റ ഗ്രൗണ്ട് സ്ട്രോക്കുകളും തീര്‍ത്ത് ആഷ് കളത്തില്‍ മിന്നിത്തിളങ്ങി. വിംബിള്‍ഡണ്‍ കിരീടം ആയിരുന്ന ആഷ്്ലിയുടെ സ്വപ്നം. അത് 2021ല്‍ നേടി. റാക്കറ്റ് താഴെവയ്ക്കാനുള്ള ശരിയായ സമയം എന്ന് പറഞ്ഞാണ് ഓസ്ട്രേലിയന്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

Related posts

ഇന്ത്യക്കെതിരെ അഫ്ഗാനിസ്താൻ ബാറ്റ് ചെയ്യും; ഇന്ത്യൻ നിരയിൽ അശ്വിനു പകരം താക്കൂർ

sandeep

‘എഐ ആണ് ഭാവി’; മോദിയ്ക്ക് ടീഷർട്ട് സമ്മാനിച്ച് ബൈഡൻ

sandeep

നെയ്‌മറുടെ ഗോളിൽ പിഎസ്ജി, ഹാലണ്ടിനെ തടഞ്ഞ് സലയിലൂടെ ലിവർപൂൾ

sandeep

Leave a Comment