ഗൂഗിളിലെ പിഴവ് കണ്ട് പിടിച്ച ഇന്ത്യൻ ഹാക്കർമാരെ തേടിയെത്തിയത് 18 ലക്ഷം രൂപയുടെ പാരിതോഷികം. ഗൂഗിൾ ക്ലൗഡ് പ്രോഗ്രാം പ്രൊജക്ടിലെ ഗുരുതര സുരക്ഷാ പിഴവ് കണ്ടെത്തിയ ശ്രീരാം കെഎൽ, ശിവനേഷ് അശോക് എന്നീ ഹാക്കർമാർക്കാണ് 22,000 ഡോളർ പാരിതോഷികമായി ഗൂഗിൾ നൽകിയത്. ( 2 India hackers get Rs 18 lakh from Google for finding bug )
ഒരു വെബ് ബ്രൗസറിലൂടെ കമ്പ്യൂട്ടർ ഇൻസ്റ്റൻസ് ആക്‌സസ് ചെയ്യുന്ന ഫീച്ചറിലായിരുന്നു പിഴവ് കണ്ടെത്തിയത്. ഈ ഗുരുതര പിഴവ് വഴി ആർക്കും മറ്റൊരാളുടെ സിസ്റ്റം കണ്ട്രോൾ ചെയ്യാൻ സാധിക്കുമായിരുന്നു. ഇക്കാര്യം ഗൂഗിൾ അധികൃതരെ അറിയിച്ചതോടെ ഗൂഗിൾ സിഎസ്ആർഎഫ് എന്ന ഫീച്ചർ അവതരിപ്പിച്ച് സുരക്ഷാ പഴുത് അടയ്ക്കുകയായിരുന്നു.
ഇതാദ്യമായല്ല ശ്രീരാമും ശിവനേഷും ഗൂഗിളിലെ പിഴവ് കണ്ടെത്തുന്നത്. ഗൂഗിൾ ക്ലൗഡ് പ്ലാറ്റ്‌ഫോമായ തിയയിലായിരുന്നു അന്ന് ബഗ് കണ്ടെത്തിയത്.
READ MORE: https://www.e24newskerala.com/