whatsapp updation
Entertainment National News Trending Now World News

ഫോൺ വിളിക്കാനോ മെസ്സേജ് അയക്കാനോ ഇനി നമ്പർ സേവ് ചെയ്യണ്ട; പുതിയ അപ്ഡേഷനുമായി വാട്സാപ്പ്

ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരൽതുമ്പിൽ എത്തിക്കാൻ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം. തുടക്കത്തിൽ അവതരിപ്പിച്ച വാട്സാപ്പിൽ നിന്ന് വളരെ വലിയ മാറ്റങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളിൽ ഈ ആപ്പ് അവതരിപ്പിച്ചു. കൂടുതൽ സൗക്രര്യപ്രദമായി മെസേജ് അയക്കാനും ഫോൺ വിളിക്കാനും വീഡിയോ കോളുമെല്ലാം സാധാരണക്കാരന് പോലും സാധ്യമാകുന്ന നിലയിൽ എത്തിച്ചതിൽ വാട്സാപ്പിന്റെ പങ്ക് വളരെ വലുതാണ്. ഇപ്പോൾ നമ്മുടെ കൂടുതൽ സന്ദേശങ്ങളും നടക്കുന്നത് വാട്സാപ്പ് വഴിയാണ്. അതിൽ തന്നെ പുതിയതായി പരിചയപെടുന്നവരും അപരിചതരും ഉൾപെടും. ഇവർക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കണമെങ്കിൽ നമ്പർ സേവ് ചെയ്താൽ മാത്രമേ സാധിച്ചിരുന്നുള്ളു. എന്നാൽ വാട്സാപ്പ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ ഈ പ്രശ്നത്തെ മറികടക്കുന്നതാണ്.

ഇനി മുതല്‍ ഒരാളുടെ നമ്പര്‍ ഫോണില്‍ സേവ് ചെയ്യാതെ തന്നെ ആ നമ്പറിലേക്ക് മെസേജ് ചെയ്യാൻ സാധിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഫോണിൽ സേവ് ചെയ്യാത്ത നമ്പറുകളിലേക്ക് ചാറ്റ് ചെയ്യുന്നത് എളുപ്പമാക്കാനാണ് ഇങ്ങനെയൊരു ഫീച്ചർ വാട്സാപ്പ് അവതരിപ്പിക്കുന്നത്. വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ ആപ്പിന്റെ 2.22.8.11 പതിപ്പിലാണ് ഈ പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. അപരിചിതരുമായി ചാറ്റ് ചെയ്യേണ്ടി വരുമ്പോൾ ഇനി നമ്പർ സേവ് ചെയ്യേണ്ടി വരില്ല എന്നത് ഉപയോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമാകും

Related posts

കോട്ടയത്ത് അമോണിയ കയറ്റിവന്ന ലോറി മറിഞ്ഞു; കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം

sandeep

വാഹനാപകടം; ഋഷഭ് പന്തിന് ലിഗമെൻ്റ് ഇഞ്ചുറി ഉണ്ടാവാമെന്ന് എക്സ് റേ.

Sree

ഒളരി മദർ ആസ്പത്രിയിൽ തീപ്പിടുത്തം, ആളപായമില്ല

Sree

1 comment

പണമയച്ചാൽ ക്യാഷ് ബാക്ക്; ഗൂഗിൾ പേയുടെ വഴിയിൽ വാട്ട്‌സ് ആപ്പും April 30, 2022 at 5:30 am

[…] വാട്ട്‌സ് ആപ്പിൽ പേയ്‌മെന്റ് ഫീച്ചർ അവതരിപ്പിച്ചിട്ടും മറ്റ് പേയ്‌മെന്റ് ആപ്പുകൾക്ക് ലഭിച്ച സ്വീകാര്യത വാട്ട്‌സ് ആപ്പിന് ലഭിച്ചില്ല. ഗൂഗിൾ പേ, പേയ്ടിഎം, ഫോൺ പേ എന്നിവർ അരങ്ങ് വാഴുമ്പോൾ പേയ്‌മെന്റ് രംഗത്ത് വാട്ട്‌സ് ആപ്പ് ഇപ്പോഴും പുറത്ത് തന്നെ. ഈ പ്രതിസന്ധി മറികടക്കാൻ ക്യാഷ് ബാക്ക് ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്‌സ് ആപ്പ്. […]

Reply

Leave a Comment