high-court-stayed-the-cheating-case-against-sunny-leone
Trending Now

സണ്ണി ലിയോണിക്കെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

സണ്ണി ലിയോണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. 2019 ലാണ് സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ എറണാകുളം ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

കൊച്ചിയിലെ വാലന്റൈൻസ് ഡേ പരിപാടിയില്‍ പങ്കെടുക്കാമെന്ന് കരാര്‍ ഉണ്ടാക്കി പണം കൈപ്പറ്റിയ ശേഷം വഞ്ചിച്ചെന്നാണ് കേസ്. പരിപാടിയില്‍ പങ്കെടുക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പിന്മാറിയെന്നും വിശ്വാസ വഞ്ചന നടത്തിയത് സംഘാടകരാണെന്നുമാണ് താരത്തിന്റെ വാദം. പരിപാടി അവതരിപ്പിക്കാന്‍ കൊച്ചിയില്‍ എത്തിയെങ്കിലും കരാര്‍ പാലിക്കാന്‍ സംഘടകര്‍ക്കായില്ലെന്നും സണ്ണി ലിയോണി പറയുന്നു. സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബറും മാനേജർ സണ്ണി രജനിയുമാണ് മറ്റു പ്രതികൾ.

Related posts

അശ്ലീല ഒ.ടി.ടി വിവാദം; വെബ് സീരീസിന്റെ ചതിക്കുഴിയിൽ വീണതോടെ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് യുവതി

sandeep

‘വിഭാഗീയതയുടെ തുടക്കക്കാരൻ വിഎസ്’; ഗുരുതര ആരോപണവുമായി എംഎം ലോറൻസിൻ്റെ ആത്മകഥ

sandeep

വാട്ടർ മെട്രോയുടെ ടെർമിനൽ നിർമ്മാണത്തിൽ ക്രമക്കേട്; പൊലീസ് കേസെടുത്തു

sandeep

Leave a Comment