aluva-world-cup-rally-30-booked
Sports Trending Now

ആലുവയിൽ ലോകകപ്പ് റാലിയിൽ പങ്കെടുത്ത 30 ഓളം വാഹനങ്ങൾക്കെതിരെ നടപടി

ആലുവയിൽ ലോകകപ്പ് റാലിയിൽ പങ്കെടുത്ത് നിയമ ലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ നടപടി. അപകടകരമായി വാഹനമോടിച്ച മുപ്പതോളം വാഹനങ്ങൾക്കെതിരെയാണ് നടപടി.

ചെറിയ കുട്ടികൾ ഓടിച്ച വാഹനങ്ങൾ, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകൾ, അപകടകരമാം വിധം ഡോറുകളും ഡിക്കിയും തുറന്ന് സാഹസിക പ്രകടനം നടത്തിയ കാറുകൾ, സൈലൻസറിൽ ചവിട്ടി നിന്ന് അഭ്യാസ പ്രകടനം നടത്തിയ ടൂ വീലറുകൾ എന്നീ വാഹനങ്ങളുടെ ഉടമകൾക്കെതിരെയാണ് കേസ്.

അപകടകരമായി വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് പത്തോളം വാഹന ഉടമകളെ പൊലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്. കൂടുതൽ വാഹനങ്ങളുള്ളതിനാൽ ഇതിന്റെ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറി.

READMORE : ലോകം ഒറ്റപ്പന്തിൽ; ലോകകപ്പിന് വര്‍ണാഭ തുടക്കം

Related posts

അമേരിക്കയിൽ ലുവിസ്റ്റണിലെ വെടിവെപ്പിൽ മരണം 22ആയി; 60 ഓളം പേർക്ക് പരിക്ക്

Akhil

പാലക്കാട് ക്ലാസിനകത്ത് പേപ്പട്ടി ആക്രമണം; കുട്ടികൾക്കും അധ്യാപകനുമടക്കം നിരവധി പേർക്ക് കടിയേറ്റു

Akhil

ആശുപത്രിയുടെ പരസ്യത്തിന്റെ പ്രതിഫലം; സോനു സൂദ് പകരമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍

Sree

Leave a Comment