championship Entertainment Kerala News kozhikode school Kalolsavam Trending Now

സംസ്ഥാന സ്കൂൾ കലോത്സവം; കലാകിരീടം കോഴിക്കോടിന്.

61ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാകിരീടം ആതിഥേയരായ കോഴിക്കോടിന്. 935 പോയിൻ്റുമായാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനം പാലക്കാടും കണ്ണൂരും പങ്കിടുകയാണ്. ഇരു ജില്ലകൾക്കും 913 പോയിൻ്റ് വീതമുണ്ട്. 907 പോയിൻ്റുമായി തൃശൂർ മൂന്നാമതും 871 പോയിൻ്റുമായി എറണാകുളം നാലാതുമാണ്.

പതിവുപോലെ പാലക്കാട് ആലത്തൂരിലെ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് ഏറ്റവുമധികം പോയിൻ്റുള്ള സ്കൂൾ. 156 പോയിൻ്റുള്ള ഗുരുകുലം സ്കൂളിനു പിന്നിൽ 142 പോയിൻ്റുള്ള തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് സ്കൂൾ രണ്ടാമതുണ്ട്. സെൻ്റ് തെരേസാസ് എഐഎച്ച്എസ്എസ് കണ്ണൂർ, സിൽവർ ഹിൽസ് എച്ച് എസ് എസ് കോഴിക്കോട്, ദുർഗ എച്ച് എസ് എസ് കാഞ്ഞങ്ങാട് കാസർഗോഡ് എന്നീ സ്കൂളുകളാണ് യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.

READ MORE: https://www.e24newskerala.com/home/

Related posts

പാന്‍റിന്‍റെ പോക്കറ്റിൽ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

Sree

ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ നാളെ പ്രഖ്യാപിക്കും

sandeep

പെട്രോളടിക്കാൻ പമ്പിൽ കയറിയപ്പോൾ ആരും കാണാതെ ക്യുആർ കോഡ് സ്റ്റിക്കർ മാറ്റിയൊട്ടിച്ചു; പൈസ കിട്ടാതായപ്പോൾ പരാതി

sandeep

Leave a Comment