kerala Kerala News KOCHI latest latest news

അഞ്ചുകോടിക്ക് മുകളിലെ നിക്ഷേപകർക്ക് പ്രത്യേക പരിഗണന: മന്ത്രി പി. രാജീവ്

കൊച്ചി: അഞ്ച് കോടി രൂപയ്ക്ക് മുകളിൽ നിക്ഷേപിക്കുന്ന സംരംഭകർക്ക് വ്യക്തിഗതമായി ജില്ലാതലത്തിൽ പ്രത്യേക പരിഗണന നൽകുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. വകുപ്പുകളുടെ ഏകോപനസമിതി എല്ലാമാസവും യോഗം ചേർന്ന് സഹായങ്ങൾ നൽകും. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ‌ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) നടത്തുന്ന സമഗ്ര സംരംഭകത്വ പരിശീലന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കളമശേരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം

സംസ്ഥാനത്തെ വ്യവസായങ്ങളുടെ അടച്ചുപൂട്ടൽ നിരക്ക് ദേശീയ ശരാശരിയേക്കാൾ താഴെയാണ്. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ വകുപ്പുകളും ചേരുന്ന ഏകോപനസമിതി സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്നുണ്ട്. കളമശേരി നഗരസഭാദ്ധ്യക്ഷ സീമാ കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.

Related posts

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; 6 പാകിസ്താനികൾ അറസ്റ്റിൽ

Akhil

ട്രെയ്‌നിൽ ലഗ്ഗേജ് കൊണ്ടുപോകാൻ നിയന്ത്രണം

Sree

കുട്ടനാട്ടിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി മോഹൻലാൽ; ശുദ്ധജല പ്ലാന്റ് സ്ഥാപിച്ചു

Akhil

Leave a Comment