Kerala News latest news thrissur

തൃശൂരില്‍ കോഴിഫാമിന്റെ മറവില്‍ വ്യാജമദ്യ നിര്‍മാണം; ബിജെപി മുന്‍ പഞ്ചായത്തംഗം അറസ്റ്റില്‍

തൃശൂർ വെള്ളാഞ്ചിറയില്‍ വന്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. റെയ്ഡില്‍ 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു.

ബിജെപി മുന്‍ പഞ്ചായത്തംഗവും നാടക നടനുമായ കെപിഎസി ലാല്‍ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു.

കര്‍ണാടകയില്‍ നിന്ന് വ്യാജമദ്യം എത്തിച്ച ശേഷം വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന് ഗോഡൗണ്‍ ആയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇത് ഒരു കോഴിഫാം ആയിരുന്നു.

കോഴിഫാമിന്റെ അകത്ത് കോഴിത്തീറ്റയും മറ്റും സൂക്ഷിച്ചിരുന്ന മുറിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് സ്പിരിറ്റും വ്യാജ മദ്യവും സൂക്ഷിച്ചിരുന്നത് എന്ന് പൊലീസ് പറയുന്നു.

ഈ കോഴിഫാം ലാലിന്റെ പേരിലുള്ളതാണ്. ഇയാളുടെ ഉടമസ്ഥതയില്‍ തന്നെയാണ് വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

ALSO READ:പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

Related posts

നേപ്പാൾ ഭൂകമ്പം; മരണം 130 കവിഞ്ഞു; എല്ല സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

Akhil

തിരുവനന്തപുരം ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്; പ്രതികളുടെയും ബിനാമികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി

Akhil

തിരുവല്ല സഹകരണ അർബൻ ബാങ്ക് നിക്ഷേപ തട്ടിപ്പ്; മുൻ ബ്രാഞ്ച് മാനേജർ അറസ്റ്റിൽ

Akhil

Leave a Comment