കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് വലിയ ചർച്ചകൾ ഉയരുന്നതിനിടെ പ്രതികരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റര്‍ എ എം ബിജു. മോശം പിച്ചെന്ന വിമർശനങ്ങൾക്ക് മറുപടിയുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ചാറ്റൽ മഴയും ഈർപ്പവും പിച്ചിന്റെ സ്വഭാവം മാറ്റി. രണ്ട് അർധ സെഞ്ചുറികൾ പിച്ചിൽ നേടി. മത്സരത്തിൽ നിരാശനല്ലെന്ന് ക്യൂറേറ്റര്‍ എ എം ബിജു ട്വന്റിഫോറിനോട് പറഞ്ഞു.