മലേഷ്യ മാസ്‌റ്റേഴ്‌സ്; പിവി സിന്ധു, എച്ച്എസ് പ്രണോയ് എന്നിവർ സെമിയിൽ, ശ്രീകാന്ത് പുറത്ത്
Sports

മലേഷ്യ മാസ്‌റ്റേഴ്‌സ്; പിവി സിന്ധു, എച്ച്എസ് പ്രണോയ് എന്നിവർ സെമിയിൽ, ശ്രീകാന്ത് പുറത്ത്

വെല്ലുവിളി നിറഞ്ഞ ദിനമായിരുന്നു സിന്ധുവിനെങ്കിലും ക്വാർട്ടറിൽ 21-16, 13-21, 22-20 എന്ന സ്‌കോറിന് ലോക 18ാം നമ്പർ താരം ഷാങ് യി മാനെ പരാജയപ്പെടുത്തി.

മലേഷ്യ മാസ്‌റ്റേഴ്‌സ് ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങളായ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും സെമിയിൽ. വെള്ളിയാഴ്‌ച നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ജയിച്ചതോടെയാണ് ഇരുവരുടെയും മുന്നേറ്റം. എന്നാൽ മറ്റൊരു ഇന്ത്യൻ താരം കെ ശ്രീകാന്ത് ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായി. ഇന്തോനേഷ്യയുടെ ക്രിസ്‌റ്റ്യൻ അഡിനാറ്റയ്‌ക്കെതിരെ 21-16, 16-21, 11-21 എന്ന സ്‌കോറിനാണ് ശ്രീകാന്ത് കീഴടങ്ങിയത്. 

ആദ്യ ഗെയിമിൽ തുടക്കം മുതൽ ലീഡ് നേടിയ ശ്രീകാന്ത് എതിരാളിയെ ആധിപത്യം സ്ഥാപിക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ രണ്ടാം ഗെയിം മുതൽ ഇന്ത്യൻ താരത്തിന് മൊമന്റം നഷ്‌ടപ്പെട്ടു. 15-14 എന്ന സ്‌കോറിൽ ശ്രീകാന്ത് ഒരിക്കൽ ലീഡ് ചെയ്‌തിരുന്നു, എന്നാൽ തുടർച്ചയായി അഞ്ച് പോയിന്റുകൾ നേടിയ അഡിനാറ്റ വൻ തിരിച്ചുവരവ് നടത്തുകയും ഒടുവിൽ മത്സരം സ്വന്തമാക്കുകയും ചെയ്‌തിരുന്നു.

വെല്ലുവിളി നിറഞ്ഞ ദിനമായിരുന്നു സിന്ധുവിനെങ്കിലും ക്വാർട്ടറിൽ 21-16, 13-21, 22-20 എന്ന സ്‌കോറിന് ലോക 18ാം നമ്പർ താരം ഷാങ് യി മാനെ പരാജയപ്പെടുത്തി അവർ സെമി ബെർത്ത് ഉറപ്പാക്കി. ഓപ്പണിംഗ് സെറ്റിൽ 5-0ന് ലീഡ് നേടിയതിന് ശേഷം ഷാങ് പൂർണ ആധിപത്യം പുലർത്തി, പക്ഷേ ഇടവേളയ്ക്ക് മുമ്പ് 1110ന് ലീഡ് തിരിച്ചുപിടിക്കാൻ സിന്ധുവിനായി. പിന്നീട് അവ്വർ എതിരാളിക്ക് അവസരം നൽകാതെ മുന്നേറി.

മറുവശത്ത് ജപ്പാന്റെ കെന്റ നിഷിമോട്ടോയെ 25-23, 18-21, 21-13 എന്ന സ്‌കോറിനാണ് പ്രണോയ് പരാജയപ്പെടുത്തിയത്. ഓപ്പണിംഗ് ഗെയിമിൽ നിഷിമോട്ടോ 4-0 ന് ലീഡ് നേടിയപ്പോൾ പ്രണോയ് ചെറുതായൊന്ന് പകച്ചു പോയെങ്കിലും മത്സരത്തിലേക്ക് വൈകാതെ തിരിച്ചുവന്നു. രണ്ടാം ഗെയിം നഷ്‌ടമായെങ്കിലും മൂന്നാം ഗെയിമിൽ ശക്തമായി തിരിച്ചുവന്നാണ് പ്രണോയ് മത്സരം സ്വന്തമാക്കിയത്.

READ MORE | FACEBOOK

Related posts

സൂര്യക്ക് ഫിഫ്റ്റി; സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ

Editor

തിടമ്പേറ്റി ആറാടാൻ കൊമ്പന്മാർ ഇറങ്ങുന്നു; ഐ.എസ്.എൽ സൂപ്പർ ഫൈനൽ ഇന്ന്

Sree

ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കർ ഫൈനലിൽ

Sree

Leave a Comment