Sports

സൂര്യക്ക് ഫിഫ്റ്റി; സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ

ടി-20 ലോകകപ്പിനു മുന്നോടിയായ സന്നാഹമത്സരത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടി. 35 പന്തുകളിൽ 3 വീതം ബൗണ്ടറിയും സിക്സറും സഹിതം 52 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഹാർദ്ദിക് പാണ്ഡ്യ 29 റൺസെടുത്തു. വെസ്റ്റേൺ ഓസ്ട്രേലിയക്കായി ജേസൻ ബഹ്റൻഡോർഫ് 2 വിക്കറ്റ് വീഴ്ത്തി.

കോലിക്കും രാഹുലിനും വിശ്രമം അനുവദിച്ചപ്പോൾ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ക്യാപ്റ്റൻ രോഹിതിനൊപ്പം ഋഷഭ് പന്താണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. വെറും 3 റൺസെടുത്ത് രോഹിത് മടങ്ങിയപ്പോൾ 17 പന്തുകൾ നേരിട്ട പന്ത് വെറും 9 റൺസെടുത്ത് പുറത്തായി. പിന്നീട് ദീപക് ഹൂഡ (22), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിംഗ്സ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. ദിനേഷ് കാർത്തിക് 19 റൺസെടുത്ത് പുറത്താവാതെ നിന്നു.

Related posts

ശ്രെയസും,സഞ്ജുവും തിളങ്ങി; അക്‌സർ പട്ടേലിന്റെ കരുത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം

Sree

മാരത്തോണില്‍ പങ്കെടുത്ത ഇരുപതുകാരനായ വിദ്യാര്‍ത്ഥി ഹൃദയസ്തംഭനം മൂലം മരിച്ചു

sandeep

മഴ കളിച്ചു; രാജസ്ഥാൻ-കൊൽക്കത്ത മത്സരം ടോസിന് ശേഷം ഉപേക്ഷിച്ചു

sandeep

Leave a Comment