സംസ്ഥാന വോളിബോൾ താരം സാലിയത്ത്
Sports

സംസ്ഥാന വോളിബോൾ താരം മംഗളൂരുവിൽ ഹൃദയാഘാതം മൂലം മരിച്ചു

കർണാടക സംസ്ഥാന വോളിബോൾ താരം സാലിയത്ത് (24) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മെയ് 31 ന് മംഗലാപുരത്തായിരുന്നു താരത്തിന്റെ അന്ത്യം. വോളിബോൾ കളിക്കാരനായ ഭർത്താവിനൊപ്പം ചിക്കമംഗളൂരുവിൽ താമസിക്കുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്, മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പടങ്ങാടി പൊയ്യേഗുഡ്ഡെ സ്വദേശിയായ സാലിയാത്ത് മാതാപിതാക്കൾക്കും ഭർത്താവിനുമൊപ്പമാണ് താമസിക്കുന്നത്.

2022 ലാണ് ഇരുവരും വിവാഹിതരാവുന്നത്. ഉജിരെയിലെ എസ്ഡിഎം കോളേജിൽ നിന്ന് ബിരുദം നേടിയ  സാലിയത്ത് സൗത്ത് സോൺ വനിതാ ടൂർണമെന്റിൽ കർണാടക സംസ്ഥാന ടീമിന് സ്വർണമെഡൽ നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മൂന്ന് വർഷം മംഗലാപുരം സർവകലാശാലയെ പ്രതിനിധീകരിച്ചും, സ്‌കൂളിലും കോളേജിലും പഠിക്കുമ്പോൾ ദേശീയ ടൂർണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്. 

യുപിയിലെ പ്രയാഗ്‌രാജിൽ നടന്ന ദേശീയ ടൂർണമെന്റിൽ കർണാടക ടീമിനെ രണ്ടാം സ്ഥാനം ഉറപ്പാക്കുന്നതിലും സാലിയത്ത് പ്രധാന പങ്കുവഹിച്ചിരുന്നു. ഹൈദർ പടങ്ങാടി, ഗുണപാൽ എം എസ്, രമേഷ് എച്ച് എന്നിവരാണ് സാലിയത്തിന് പരിശീലനം നൽകിയത്. 

Related posts

അഭ്യൂഹങ്ങൾ സത്യമായി; റൊണാൾഡോ അൽ നസറിൽ; താരത്തിന് നൽകുന്നത് റെക്കോർഡ് തുക.

Sree

ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി പരാഗ്; കേരളത്തിന് ആദ്യ പരാജയം സമ്മാനിച്ച് അസം

Akhil

ലോക ഒന്നാം നമ്പര്‍ ആഷ്‍ലി ബാർട്ടി വിരമിച്ചു; ടെന്നിസ് ലോകത്തിന് ഞെട്ടൽ…

Sree

Leave a Comment