kerala Kerala News

പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്;കോണ്‍ഗ്രസ് നേതാവ് കെകെ എബ്രഹാമിന്റെ ജാമ്യാപേക്ഷ തള്ളി

പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെ പി സി സി ജനറല്‍ സെക്രട്ടറി കെകെ എബ്രഹാമിന്റെ ജാമ്യാപേക്ഷ തള്ളി. എബ്രഹാമിനെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി രമാ ദേവിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 

എബ്രഹാമിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും വഞ്ചന കുറ്റവും ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുല്‍പ്പള്ളി വായ്പാ തട്ടിപ്പ് കേസില്‍ പരാതിക്കാരനായ കര്‍ഷകന്‍  രാജേന്ദ്രന്‍ നായര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെ അന്നത്തെ ബാങ്ക് പ്രസിഡന്റായ എബ്രഹാമിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. തുടര്‍ന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 

രാജേന്ദ്രന്‍ നായര്‍ ഭൂമി പണയപ്പെടുത്തി 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവില്‍ പലിശ സഹിതം 40 ലക്ഷത്തോളം രൂപ കുടിശികയുണ്ടെന്നുമാണ് പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്ക് രേഖകളിലുണ്ടായിരുന്നത്.എന്നാല്‍ 80000 രൂപ മാത്രമാണ് താന്‍ വായ്പ എടുത്തതെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് മുന്‍ ഭരണ സമിതി ബാക്കി തുക തന്റെ പേരില്‍ തട്ടിയെടുത്തെന്നുമായിരുന്നു രാജേന്ദ്രന്റെ പരാതി. ഹൈക്കോടതിയിലടക്കം കേസ് നീണ്ടതിനാല്‍ ബാങ്കില്‍ പണയം വെച്ച ഭൂമി വില്‍ക്കാന്‍ രാജേന്ദ്രനായില്ല. ഈ മനോവിഷമമാണ് രാജേന്ദ്രന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം പറയുന്നു.

Related posts

ശരീരത്തിനുള്ളിൽ ഒളിപ്പിച്ച്‌ സ്വർണം കടത്താൻ ശ്രമം ; കരിപ്പൂരിൽ ഒരാൾ പിടിയിൽ

Gayathry Gireesan

ആലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞു

Akhil

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; റബ്‌കോ എംഡി ചോദ്യം ചെയ്യലിന് ഹാജരായി

Akhil

Leave a Comment