thakali
Special Trending Now

ട്രക്കുകളിൽ എത്തിയത് ടൺ കണക്കിന് തക്കാളി; രണ്ട് വർഷത്തിന് ശേഷം സ്പെയിനിൽ വീണ്ടും തക്കാളിയേറ്

സ്പെയിനിലെ പ്രശസ്തമായ തക്കാളിയേറ് മൽസരം വലൻസിയയിലെ ബനോളിൽ നടന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് മുൻവർഷങ്ങളിൽ മുടങ്ങിപ്പോയ മൽസരങ്ങളിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ് തെരുവിലേക്ക് ഒഴുകിയെത്തിയത്. ഉച്ചയോടെ തന്നെ വലൻസിയയിലെ തെരുവുകൾ ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ട്രക്കുകളിൽ ടൺ കണക്കിന് തക്കാളിയാണെത്തിയത്.

ലാ ടൊമാറ്റിന എന്നറിയപ്പെടുന്ന മൽസരം എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ അവസാന ബുധനാഴ്ചയാണ് സംഘടിപ്പിക്കുക. ഇത്തവണയും നഗരത്തിലെ തെരുവുകൾ ചുവന്നു തുടുത്തു. മൽസരം എന്നതിലുപരി സ്പെയിനിലെ വലിയ ആഘോഷമാണ് തക്കാളിയേറ്.

നൃത്തവും പാട്ടും പരേഡും ഉൾപ്പെടെ ഒരാഴ്ച ഇത് നീണ്ടുനിൽക്കും. സ്പെയിനിൽ കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന സമയം കൂടിയാണിത്. തിരക്ക് നിയന്ത്രിക്കാൻ 2013മുതൽ ടിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ട്രക്കുകളിൽ ടൺ കണക്കിന് തക്കാളിയാണ് എത്തിയത്. ടിക്കറ്റെടുത്തവർ ട്രക്കുകളിലിരുന്നും മൽസരത്തിൽ പങ്കെടുത്തു.

കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും മൽസരം നടന്നില്ല. ഇത്തവണ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധിപേർ ആഘോഷങ്ങളിൽ പങ്കെടുത്തു.

Related posts

കളക്ടറുടെ വിളികേട്ടു; ആലപ്പുഴ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു അര്‍ജുന്‍

Editor

സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനം; ആത്മഹത്യക്ക് ശ്രമിച്ച മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

Sree

ഗുരുവായൂർ ക്ഷേത്രത്തിൽ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 12 വർഷം തടവ്

Editor

Leave a Comment