asia cup
Sports

ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും ഇന്ന് വീണ്ടും ഏറ്റുമുട്ടും

ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് വീണ്ടും പാകിസ്താനെ നേരിടും. വൈകിട്ട്‌ 7.30 മുതൽ നടക്കുന്ന രണ്ടാം സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ്‌ ഏറ്റുമുട്ടല്‍. നേരത്തെ ഗ്രൂപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ അഞ്ച്‌ വിക്കറ്റിന്‌ പാകിസ്‌താനെ തോല്‍പ്പിച്ചിരുന്നു.

ചിരവൈരികൾ വീണ്ടും ഏറ്റുമുട്ടുമ്പോൾ ഇന്ത്യൻ ക്യാമ്പിൽ ആശങ്കയുണ്ട്. സൂപ്പര്‍ താരങ്ങളുടെ മോശം ഫോമാണ് ഇന്ത്യയെ അലട്ടുന്നുത്. പരുക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ ഓപ്പണർ കെ.എൽ രാഹുലിന് ഇതുവരെ താളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാകിസ്താനെതിരായ മത്സരത്തിൽ ആദ്യ പന്തിൽ പുറത്തായ രാഹുൽ, ഹോങ്കോംഗിനെതിരെ 39 പന്തിൽ നിന്ന് നേടിയത് 36 റൺസാണ്. ക്യാപ്റ്റൻ രോഹിത് ശർമ്മ പതിവ് ശൈലിയിലേക്ക് മടങ്ങി വരണമെന്നും ആരാധകർ ആഗ്രഹിക്കുന്നുണ്ട്.

ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരുക്കേറ്റു പുറത്തായതിനാൽ നാലാം നമ്പറിൽ ആര് എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തണം. പാകിസ്താനെതിരെ ജഡേജയ്ക്ക് നാലാം നമ്പറിലേക്ക് പ്രമോഷൻ നൽകിയിരുന്നു. ഈ പരീക്ഷണമാണ് ടീമിന് വിജയം സമ്മാനിച്ചതും. റിഷഭ് പന്തിനെ നിലനിർത്തുമോ അതോ ദീപക് ഹൂഡയെയോ, അക്സർ പട്ടേലിനെയോ ജഡേജയുടെ പകരക്കാരനായി പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തുമോ എന്ന് കണ്ടറിയണം.

Related posts

കെഫാ ചാമ്പ്യൻസ് ലീഗ് സീസൺ-4: സെപ്റ്റംബർ 15 മുതൽ

sandeep

2023 ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോയേക്കുമെന്ന് റിപ്പോർട്ട്

sandeep

10 വർഷത്തിന് ശേഷം ആദ്യമായി അമ്മയെ കണ്ടു; നിറകണ്ണുകളോടെ മുംബൈ ഇന്ത്യൻസ് താരം

Sree

Leave a Comment