Kerala News

ഓണം;തമിഴ്‌നാട്ടിലെ പച്ചക്കറി വിപണിയിലും വില ഉയർന്നു

ഓണം അടുത്തതോടെ തമിഴ്‌നാട്ടിലെ പച്ചക്കറി വിപണിയിലും വില ഉയർന്നു തുടങ്ങി. ആവശ്യക്കാർ കൂടിയതാണ് പച്ചക്കറികൾക്ക് വില ഉയരാൻ കാരണമായി വ്യാപാരികൾ പറയുന്നത്. തിരുവോണം എത്തുന്നതോടെ വില ഇനിയും ഉയരും.

തേവാരം, ചിന്നമന്നൂർ,കമ്പം, തെനി, ശീലയംപെട്ടി തുടങ്ങിയ തെക്കൻ തമിഴ്‌നാട്ടിലെ പച്ചക്കറി തോട്ടങ്ങളുടെ പ്രധാന വിപണി കേരളമാണ്. ഓണം മുന്നിൽ കണ്ടാണ് പലപ്പോഴും കൃഷികൾ ക്രമീകരിക്കുന്നത്.

READ ALSO:-ട്രക്കുകളിൽ എത്തിയത് ടൺ കണക്കിന് തക്കാളി; രണ്ട് വർഷത്തിന് ശേഷം സ്പെയിനിൽ വീണ്ടും തക്കാളിയേറ്

കേരളത്തിലേക്കുൾപ്പെടെയുള്ള പച്ചക്കറികളുടെ ലേലമാണിത്. ആവശ്യത്തിനു മഴയും മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളവും കിട്ടിയതോടെ പച്ചക്കറികളെല്ലാം നൂറു മേനി വിളഞ്ഞു. കഴിഞ്ഞയാഴ്ച വരെ വിലകുറഞ്ഞു നിന്ന പച്ചക്കറിക്ക് ഓണമെടുത്തതോടെ വില ഉയർന്നു തുടങ്ങിയിട്ടുണ്ട്.

ഇടനിലക്കാർ വില കുത്തനെ ഉയർത്തിയില്ലെങ്കിൽ എല്ലാ വർഷത്തെയും പോലെ പച്ചക്കറിക്ക് ഇത്തവണ തീവില നൽകേണ്ടി വരില്ലെന്നാണ് തമിഴ്‌നാട്ടിൽ നിന്നും ലഭിക്കുന്ന സൂചനകൾ. മുൻകൂട്ടി കണ്ട് വിപണിയിൽ സർക്കാർ ഇടപെട്ടാൽ ന്യായവിലക്ക് പച്ചക്കറിയും എത്തിക്കാനാകും

Related posts

‘പതിനൊന്ന് വയസായി മകൾക്ക്, വസ്ത്രം മാറാൻ പോലും ഒരു മുറിയില്ല’; വീടെന്ന സ്വപ്‌നത്തിനായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി ഒരു കുടുംബം

Editor

ഇന്നുമുതൽ ശക്തമായ മഴക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Gayathry Gireesan

സിക്ക വൈറസ്: ജാഗ്രത പാലിക്കണം, രോഗലക്ഷണമുള്ളവര്‍ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി

Akhil

Leave a Comment