latest news thrissur
Special

ആക്രി സാധനങ്ങൾ കൊണ്ട് ബഗ്ഗി കാർ നിർമ്മിച്ച് പതിനാറുവയസുകാരന്നായ ഇർഫാൻ;

നമ്മുടെ ഇടയിലുമുണ്ട് നിരവധി കണ്ടുപിടുത്തക്കാർ. ചില തമാശകളിലൂടെയാണെങ്കിലും അവരെ നമ്മൾ തള്ളിപറയാറുണ്ട്. പക്ഷെ ഈ കൊച്ചുമിടുക്കനെ അഭിനന്ദിക്കാതെ വയ്യ. ആക്രി സാധനങ്ങൾ കൊണ്ട് ഒരു കൊച്ചു വാഹനം തന്നെ നിർമ്മിച്ചിരിക്കുകയാണ് ഈ പതിനാറു വയസുകാരൻ. അതോടെ നാട്ടിലെ തന്നെ താരമാണ് ഇപ്പോൾ ഇർഫാൻ. നീലേശ്വരം സ്വദേശിയാണ്. കുഞ്ഞിനാളിലെ വാഹനങ്ങളോട് വലിയ കമ്പമാണ്. ഈ ഇഷ്ടം തന്നെയാണ് ഇർഫാനെ ഇങ്ങനെയൊരു കണ്ടുപിടുത്തത്തിലേക്ക് എത്തിച്ചതും.

ആക്രിക്കടയിൽ നിന്ന് സാധനങ്ങൾ കൊണ്ട് വന്ന് സ്വന്തം വീട്ട് മുറ്റത്താണ് ഇർഫാൻ ഈ വാഹനം നിർമിച്ചത്.വാഹന പണി പൂർത്തിയാക്കി മുറ്റത്ത് ഇറക്കിയതോടെ നാട്ടിലെ താരമാണ് ഇപ്പോൾ ഈ പതിനാറ് വയസുകാരൻ. ബങ്കളം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്​ വൺ വിദ്യാര്‍ഥിയാണ് ഇർഫാൻ. കുഞ്ഞുനാളിലെ വാഹനങ്ങളോട് ഭയങ്കര ഇഷ്ടമായിരുന്നു. വലുതാകും തോറും ആ ഇഷ്ടവും വളർന്നു. ഏത് വാഹനത്തെ കുറിച്ച് ചോദിച്ചാലും ഇർഫാന് അറിയാം. അതുമാത്രമല്ല, അതിന്റെ സാങ്കേതിക വശങ്ങളും അറിയാം.

ബഗ്ഗി കാർ നിർമ്മിക്കാമെന്ന ആശയം മനസിലുദിച്ചപ്പോൾ മുതൽ അതിനായുള്ള തിരക്കിലും ആലോചനയിലുമായിരുന്നു അവൻ. പിന്നീട് അതിനാവശ്യമായ സാധന സാമഗ്രികളെല്ലാം ശേഖരിക്കാൻ തുടങ്ങി. ഒരു വർഷത്തോളം നീണ്ട ശേഖരണമാണ് അവസാനം വണ്ടി നിർമ്മാണത്തിലെത്തിച്ചത്. സഹായത്തിനായി കുടുംബവും ഒപ്പം ഉണ്ടായിരുന്നു. നീലേശ്വരം മുതൽ കോഴിക്കോട് വണ്ടി പൊളിചന്തയിൽ വരെ ആക്രി സാധനങ്ങൾക്കായുള്ള അലച്ചിൽ എത്തിച്ചേർന്നു.

ഒരു വർഷം നീണ്ട ശേഖരവും 20 ദിവസത്തെ അധ്വാനവും വണ്ടി തയ്യാർ. പിന്നെങ്ങനെ ആളുകൾ കയ്യടിക്കാതിരിക്കും. ഇപ്പോൾ നാട്ടിലെ താരമാണ് ഇർഫാൻ. ആളുകൾ പറയാനുള്ളത് ഇർഫാനെ കുറിച്ചും ഇർഫാന്റെ വാഹനത്തെ കുറിച്ചുമാണ്. മൊത്തം നിർമ്മാണത്തിനായി 16000 രൂപ ചെലവായി. ഇതുകൊണ്ടൊന്നും അവന്റെ സ്വപ്നം അവസാനിക്കുന്നില്ല. ഒറ്റ റീചാര്‍ജില്‍ പരമാവധി ദൂരം ഓടിക്കാന്‍ പറ്റുന്നവാഹനം നിർമ്മിക്കണമെന്നാണ് ഇർഫാന്റെ സ്വപ്നം

Related posts

ആറ് ലക്ഷം രൂപയുടെ കാര്‍ യുവാവ് സ്വന്തമാക്കിയത് ചാക്കുനിറയെ നാണയത്തുട്ട് നല്‍കി; സ്വപ്‌നസാക്ഷാത്കാരവും; ഒപ്പമൊരു പ്രതിഷേധവും

Sree

സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ ആദിവാസി ബാലന് മുളവടികൊണ്ട് മര്‍ദനം

Sree

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് ഇന്ത്യയുമായുള്ള ബന്ധമെന്ത്?

Editor

Leave a Comment