അങ്കമാലി സ്വദേശിനിയായ ഷീബ അനീഷ് അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ ഐ സി യു സ്റ്റാഫ് നേഴ്സ് ആണ്. കഴിഞ്ഞ ശനിയാഴ്ച (16/04/2022) ഷീബ ജോലി കഴിഞ്ഞു വീട്ടിലേക്കു KSRTC ബസിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം ഉണ്ടായത് .
കറുകുറ്റി കേബിൾ ജംഗ്ഷനിൽ നിന്നും ബസിൽ കയറിയ ഷീബയുടെ പിന്നിൽ ഒരു യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഫുട്‍ബോര്ഡിനു സമീപത്തു നിന്നും യുവാവിനെ മാറ്റികിടത്തിയ ശേഷം പൾസ് നോക്കിയപ്പോൾ കിട്ടാതിരുന്നതിനാൽ പെട്ടെന്ന് തന്നെ സി പി ആർ നൽകി ഇതിനിടെ സഹയാത്രികരോട് പോലീസ് , ആംബുലൻസ് സംവിധാങ്ങളെ അറിയിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല. ബസ് നിർത്തുകയും ചെയ്‌തില്ല.
സി പി ആർ രണ്ടു സൈക്കിൾ പൂർത്തിയാക്കിയപ്പോൾ അപസ്മാരവും ഉണ്ടായി . തുടർന്ന് ചെരിച്ചു കിടത്തി പുറം തട്ടി കൊടുക്കുകയും ചെയ്‌തപ്പോൾ ബോധം വീഴുകയായിരുന്നു .
തിരക്കുപിടിച്ച ഈ ജീവിതത്തിൽ സഹജീവികളെ കരുതാനുള്ള പ്രിയ സഹോദരിയുടെ ആ വലിയമനസ്സ് മറ്റുള്ളവർക്ക് ഒരു പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു!