rayanallur-mountain
Special

പ്രശസ്തമായ രായനല്ലൂർ മലകയറ്റം ഇന്ന്

പ്രശസ്തമായ രായനല്ലൂർ മലകയറ്റം ഇന്ന്. മലകയറ്റത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ ലക്ഷാർച്ചന ആരംഭിച്ചു. നാറാണത്ത് ഭ്രാന്തന് മലമുകളിൽ വെച്ച് ദേവി ദർശനം ലഭിച്ചു എന്നതാണ് ഐതിഹ്യം.

കൊറോണ മൂലം കഴിഞ്ഞ വർഷങ്ങളിൽ ചടങ്ങുകൾ മാത്രമായി നടത്തിയ രായ്നല്ലൂർ മല കയറ്റം ഇത്തവണ വിപുലമായി ആഘോഷിക്കാൻ ഒരുങ്ങുകയാണ് വിശ്വാസികൾ. മലകയറ്റത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളെല്ലാം പുരോഗമിക്കുകയാണ്. മലകയറ്റത്തിന് മുന്നോടിയായി മലമുകളിലെ ക്ഷേത്രത്തിൽ ലക്ഷാർച്ചന ആരംഭിച്ചു. പന്തിരുകുല പ്രധാനി നാറാണത്തുഭാന്ത്രന് രായിരനെല്ലൂർ മലമുകളിൽ വെച്ച് ഒരു തുലാം ഒന്നിന് ദേവീ ദർശനം ലഭിച്ചുവെന്ന ഐതിഹ്യവുമായാണ് എല്ലാവർഷവും തുലാം ഒന്നിന് മലകയറ്റം നടക്കുന്നത്.

മലമുകളിൽ ചടങ്ങുകൾ തുടങ്ങിയതോടെ വിശ്വാസികൾ മലകയറി ക്ഷേത്രത്തിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്.കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുളള മലകയറ്റമായതിനാൽ ഇത്തവണ വിവിധ ജില്ലകളിൽ നിന്നുമായി ധാരാളം വിശ്വാസികൾ ക്ഷേത്രത്തിൽ എത്തുമെന്നാണ് പ്രതീക്ഷ

READMORE : ബാങ്ക് തട്ടിപ്പ് കേസ് പ്രതിയുടെ സഹോദരന്റെ വീട്ടിൽ നോട്ട് കൂമ്പാരം: 6 കോടി പിടിച്ചെടുത്തു

Related posts

ഇന്ന് അധ്യാപകദിനം; Teacher’s Day

Sree

തൃശൂർ പൂരം: സാമ്പിള്‍ വെടിക്കെട്ട് രാത്രി; നഗരത്തില്‍ ഗതാഗത നിയന്ത്രണം

Sree

ഏറ്റവും കുറഞ്ഞ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ;മാസം വെറും 19 രൂപ മാത്രം

Sree

Leave a Comment