പണം സമ്പാദിച്ചാൽ മാത്രം പോര, കൃത്യമായി നിക്ഷേപിക്കുകയും വേണം. എന്നാൽ മാത്രമേ സാമ്പത്തിക വളർച്ചയുണ്ടാകൂ. ആവശ്യ ചെലവുകളെല്ലാം നടത്തി കഴിഞ്ഞ് മിച്ചം വരുന്ന തുക എന്നാൽ എവിടെ നിക്ഷേപിക്കണമെന്നാണ് ചോദ്യം. പലരും ആർഡി, ചിട്ടി പോലുള്ള പദ്ധതികളിലാണ് ചേരുന്നത്. നിക്ഷേപം നടത്തുമ്പോൾ ഉയർന്ന പലിശ നൽകുന്നതും ഒപ്പം സുരക്ഷിതത്വമുള്ളതുമാണ് തെരഞ്ഞെടുക്കേണ്ടത്. അത്തരമൊരു പദ്ധതിയാണ് കിസാൻ വികാസ് പത്ര. ( get double returns through post office scheme )
ഏതൊരു ഇന്ത്യൻ പൗരനും കിസാൻ വികാസ് പത്രയിൽ ചേരാം. പ്രായപൂർത്തിയായവർക്കും 10 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും സ്വന്തം പേരിൽ അക്കൗണ്ട് എടുക്കാം.
മികച്ച പലിശ നൽകുന്നൊരു പദ്ധതിയാണ് കിസാൻ വികാസ് പത്ര. 6.9 ശതമാനം പലിശയാണ് നിലവിൽ പദ്ധതിക്ക് ലഭിക്കുന്നത്. 1000 രൂപ മുതൽ കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കാം. നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല.
Read also:- ഏറ്റവും കുറഞ്ഞ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ;മാസം വെറും 19 രൂപ മാത്രം
6.9 ശതമാനം പലിശ നിരക്കിൽ 10 വർഷവും നാല് മാസവും പൂർത്തിയാക്കുന്ന നിക്ഷേപകന് നിക്ഷേപത്തിന്റെ ഇരട്ടി ലഭിക്കുമെന്നാണ് പോസ്റ്റ് ഓഫിസ് വെബ്‌സൈറ്റ് പറയുന്നത്.