bsnl
Kerala Government flash news latest news Special

ഏറ്റവും കുറഞ്ഞ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ;മാസം വെറും 19 രൂപ മാത്രം

ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ. 19 രൂപയാണ് പ്ലാനിന് വേണ്ടി ഉപഭോക്താവ് ഒരു മാസം മുടക്കേണ്ടത്. ( bsnl 19rs plan )

വോയ്‌സ് റെയ്റ്റ് കട്ടർ എന്നതാണ് പ്ലാനിന്റെ പേര്. മുപ്പത് ദിവസത്തേക്ക് ഫോൺ നമ്പർ കട്ടാവാതെ സൂക്ഷിക്കാൻ ഉപഭോക്താവിന് 19 രൂപയ്ക്ക് റീചാർജ് ചെയ്താൽ മതി. ഇത്തരത്തിൽ ഒരു വർഷത്തേക്ക് 228 രൂപയാണ് നൽകേണ്ടത്.

എന്നാൽ ഈ തുകയ്ക്ക് 3ജി സേവനം മാത്രമേ ലഭിക്കുകയുള്ളു. എന്നാൽ ഉടൻ തന്നെ 4ജിയും ഈ തുകയ്ക്ക് അവതരിപ്പിക്കുമെന്ന് ബിഎസ്എൻഎൽ പറയുന്നു.

മറ്റ് ടെലികോം സേവനദാതാക്കൾ സമാന സേവനത്തിനായി 50 രൂപ ഈടാക്കുന്നിടത്താണ് ബിഎസ്എൻഎൽ 19 രൂപ മാത്രം ഉപഭോക്താക്കളിൽ നിന്ന് ചാർജ് ചെയ്യുന്നത്.

Read also:- സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; ഔദ്യോഗിക പ്രഖ്യാപനം നാളെ

Related posts

‘പിതാവിന്റെ അന്ത്യാഭിലാഷം’, മുസ്ലീം പള്ളിക്കായി 1.5 കോടിയുടെ ഭൂമി വിട്ടു നല്‍കി ഹിന്ദു സഹോദരിമാര്‍

Sree

ഹോട്ടൽ ബില്ലിൽ സർവീസ് ചാർജ് ഈടാക്കിയിട്ടുണ്ടെങ്കിൽ പരാതിപ്പെടാം:കേന്ദ്ര സർക്കാർ

Sree

ചരിഞ്ഞ കഴുത്തുമായി പെൺകുട്ടി ജീവിച്ചത് 13 വർഷം; പുതുജീവിതം നൽകി ഇന്ത്യൻ ഡോക്ടർ

Sree

1 comment

Leave a Comment