സിബി മലയിലിൻ്റെ സംവിധാനത്തിൽ 1998ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ‘സമ്മർ ഇൻ ബത്‌ലഹേമി’ന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിൻ്റെ നിർമാതാവ് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിൽ വച്ചായിരുന്നു പ്രഖ്യാപനം.
മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്ന് സിയാദ് കോക്കർ പറഞ്ഞു. എങ്കിലും മഞ്ജുവിനോടൊപ്പം ഒരു സിനിമയേ ചെയ്യാൻ കഴിഞ്ഞുള്ളൂ. സമ്മർ ഇൻ ബത്‌ലഹേം രണ്ടാം ഭാഗത്തിൽ മഞ്ജുവും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രഞ്ജിതിൻ്റെ തിരക്കഥയിൽ സിബി മലയിലാണ് സമ്മർ ഇൻ ബത്‌ലഹേം സംവിധാനം ചെയ്തത്. സൂപ്പർ ഹിറ്റായ ചിത്രത്തിന് ഇന്നും ഒരുപാട് കാഴ്ചക്കാരുണ്ട്.
2 comments
[…] സിനിമ വിപണിയുടെ 44 ശതമാനവും കയ്യടക്കി തെന്നിന്ത്യന്‍ ചിത്രങ്ങള്‍. പുഷ്പ, ആര്‍ആര്‍ആര്‍, കെജിഎഫ് […]
[…] പുറത്തിറങ്ങിയ അണ്ണാത്തെ എന്ന ചിത്രത്തിലാണ് രജനികാന്ത് അവസാനമായി […]