ആദ്യമായി വിമാനത്തിൽ നിന്നും പാരാ ജംപിങ് നടത്തിയ മലയാളി വനിത… ശാന്തമ്മ. 1978ൽ പാരാ ജംപിങ് നടത്തിയ ശാന്തമ്മ ചരിത്രത്തിൽ രേഖപ്പെടുത്തിയ ആ ദിവസം ഇന്നും നന്നായി ഓർക്കുന്നുണ്ട്.
1978 ഒക്ടോബർ 24നാണ് 1500 അടി ഉയരത്തിൽ നിന്നും പാരച്ചൂട്ടിൽ ശാന്തമ്മ പാരാജെംപിംഗിലൂടെ പറന്നിറങ്ങുന്നത്. ‘ഇന്ത്യൻ എയർഫോഴ്‌സിന്റെ പാക്കറ്റ് എന്ന് പറയുന്ന യുദ്ധ വിമാനത്തിൽ നിന്നാണ് പാരാജംപിംഗ് നടത്തിയത്’ ശാന്തമ്മ പറഞ്ഞു.
പുനലൂർ എസ് എൻ കോളേജിലെ പ്രീഡിഗ്രി വിദ്യാർഥിനിയായിരുന്ന ആ പതിനേഴുകാരി അന്ന് വാർത്തകളിലെല്ലാം നിറഞ്ഞു നിന്നു. പക്ഷെ ശാന്തമ്മയുടെ നേട്ടങ്ങളെല്ലാം ചരിത്രങ്ങളിൽ ഒതുങ്ങിയെന്ന് മാത്രം. തയ്യൽ ജോലി സ്വീകരിക്കുകയും ഒരു സാധാരണ വീട്ടമ്മയും അഞ്ചു കുട്ടികളുടെ അമ്മയും എന്ന പദവിയിലേക്കും മാറി.