രാജസ്ഥാനിലെ അഹമ്മദാബാദ്-ഉദയ്പൂർ റെയിൽവേ ട്രാക്ക് സ്ഫോടനത്തിന് പിന്നാലെ ദുംഗർപൂരിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി. സോം നദിയിൽ നിന്നാണ് 185 കിലോ ജലാറ്റിൻ സ്റ്റിക്കുകൾ നിറച്ച ഏഴ് ചാക്കുകൾ കണ്ടെത്തിയത്. കണ്ടെടുത്ത സ്ഫോടക വസ്തുക്കൾക്ക് അഹമ്മദാബാദ്-ഉദയ്പൂർ റെയിൽവേ ട്രാക്ക് സ്ഫോടനവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഉദയ്പൂരിലെ റെയിൽവേ ട്രാക്കിൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 70 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. ഖനികളിൽ സ്‌ഫോടനം നടത്താൻ ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കുകൾ ചൊവ്വാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്. ഭബ്രാന പാലത്തിന് സമീപത്തുകൂടി കടന്നുപോയവരാണ് സംഭവം ആദ്യം കണ്ടത്. സോം നദിയിൽ ചില ചാക്കുകൽ ശ്രദ്ധയിൽപ്പെട്ട ആളുകൾ അസ്പൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
ഇവ 7 ബാഗുകളിലായി നിറച്ച് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വെള്ളത്തിൽ വീണതിനാൽ സ്‌ഫോടകവസ്തുക്കൾ നശിച്ചതായി പൊലീസ് അറിയിച്ചു. അഹമ്മദാബാദ്-ഉദയ്പൂർ റെയിൽവേ ട്രാക്ക് തകർക്കാൻ ഗൂഢാലോചന നടത്തുന്നവരാണ് ഇതിന് പിന്നിലെന്ന് പൊലീസ് കരുതുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
READMORE : മുല്ലപ്പെരിയാറില്‍ മരം മുറിയ്ക്കാന്‍ അനുവാദം തേടി തമിഴ്‌നാട്; സുപ്രിംകോടതിയെ സമീപിച്ചു