Automobiles India latest

റൈഡേഴ്‌സിന്റെ ഹാര്‍ട്ട് ആകാന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ X440; ഇന്ത്യയില്‍ പുറത്തിറക്കുന്ന ഏറ്റവും വില കുറഞ്ഞ മോഡല്‍

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വില കുറഞ്ഞ ബൈക്ക് അവതരിപ്പിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍. റോയല്‍ എന്‍ഫീല്‍ഡ് ആരാധാകരെ ലക്ഷ്യമിട്ടാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440 എന്ന മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്.

2.29 ലക്ഷം, 2.49 ലക്ഷം, 2.69 ലക്ഷം എന്നിങ്ങനെയാണ് എക്‌സ് 440 വേരിയന്റിന്റെ വിപണിവില വരുന്നത്. ഈ വിലയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ശ്രേണിക്കും മോഡലിനും കടുത്തവെല്ലുവിളിയാകും ഉയര്‍ത്തുക.

ഹാര്‍ലി എക്‌സ് 440 മോഡല്‍ 38 പിഎസ് കരുത്തും 30 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കും. 440 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാകും ഈ വാഹനത്തില്‍ ഉണ്ടാകുക. എല്‍ഇഡി ലൈറ്റുകള്‍, ഹെഡ്‌ലാമ്പ് എല്‍ഇഡി ഡിആര്‍എല്‍, സിംഗിള്‍ പോഡ് ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അലോയ് വീലുകള്‍ എന്നിവ സവിശേഷതകളാണ്.

മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ രണ്ട് ഷോക്ക് അബ്‌സോര്‍ബറുകളും നല്‍കിയിട്ടുണ്ട്. കൂടാതെ കസ്റ്റമൈസേഷന്‍ പ്രേമികള്‍ക്ക് അവസരം ലഭിക്കുന്ന ആക്‌സസറികളും വിപണിയിലെത്തിക്കുന്നുണ്ട്.

Related posts

സിവിൽ സർവീസ് ആസ്‌പിരൻസ്കൾക്കായി തിളക്കം യുനെസ്കോ ലേണിംഗ് സിറ്റിയുടെ “കാൻ 2023”.

Akhil

പണം വാങ്ങിയ ആളെ ഓർമയില്ല; നിയമന കോഴ ആരോപണത്തിൽ മലക്കം മറിഞ്ഞ് ഹരിദാസൻ

Gayathry Gireesan

ബീഹാറിലെ ജാതി സെൻസെസ് കണക്കുകൾ പുറത്തു വന്നു; പ്രചാരണത്തിനൊരുങ്ങി ബിജെപി

Gayathry Gireesan

Leave a Comment