latest news technology

ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ ഇനി ക്യൂആര്‍ കോഡ്; വാട്‌സ്ആപ്പിലെ ഈ മാറ്റം അറിഞ്ഞോ?

വാട്‌സ്ആപ്പ് ഈ വര്‍ഷം പുത്തന്‍ ഫീച്ചറുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ ഒട്ടും പിറകിലേക്ക് പോകുന്നില്ല. കഴിഞ്ഞ കുറേ നാളുകളിലായി അതിന്റെ ലേഔട്ടില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന വാട്‌സ്ആപ്പ് ഇപ്പോള്‍ ചാറ്റ് ഹിസ്റ്ററി കൈമാറുന്നതിനും പുതിയ സംവിധാനം എത്തിച്ചിരിക്കുകയാണ്.

പുതിയ ഫോണുകള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ കൈമാറ്റം ചെയ്യുന്നതിനായി ക്ലൗഡ് അല്ലെങ്കില്‍ ബാക്ക്അപ്പ് സംവിധാനങ്ങളെയാണ് ആശ്രയിക്കുക. ഇതിനായി കുറച്ചധികം സമയം നഷ്ടപ്പെടുന്നു. ഇപ്പോള്‍ ഇതിന് പരിഹാരമായാണ് വാട്‌സ്ആപ്പ് ചാറ്റ് കൈമാറുന്നതിനായി ക്യൂആര്‍ കോഡ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ സംവിധാനം കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമായിരിക്കും എന്നുമാത്രമല്ല വലിയ മീഡിയ ഫയലുകള്‍ ഉള്‍പ്പെടെയുള്ളവ ക്യൂആര്‍ കോഡ് സംവിധാനത്തിലൂടെ കൈാറ്റം ചെയ്യാമെന്നത് സവിശേഷതയാണ്.

Related posts

SFI പ്രവർത്തകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച DYFI നേതാവ് അറസ്റ്റിൽ

Akhil

കളമശേരി സ്‌ഫോടന സ്ഥലത്ത് കരിമരുന്ന് സാന്നിധ്യം; ഭീകരാക്രമണസാധ്യത തള്ളാതെ കേന്ദ്രഏജന്‍സികള്‍

Akhil

വളർത്തുനായ കുരച്ചതിന് നാലംഗ സംഘം മർദ്ദിച്ച സംഭവം; ചികിത്സയിലായിരുന്ന ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മരിച്ചു

Akhil

Leave a Comment