kerala Kerala News latest latest news thrissur

സിവിൽ സർവീസ് ആസ്‌പിരൻസ്കൾക്കായി തിളക്കം യുനെസ്കോ ലേണിംഗ് സിറ്റിയുടെ “കാൻ 2023”.

തൃശ്ശൂർ: തൃശ്ശൂർ കോപ്പറേഷന്റെ യുനെസ്കോ ലേണിംഗ് സിറ്റി അംഗീകാരം ലഭ്യമായതിൻ്റെ ഭാഗമായി രൂപീകരിച്ച തിളക്കം പദ്ധതിയിലൂടെ കോർപറേഷൻ “കാൻ” 2023 സിവിൽ സർവീസ് ആസ്‌പിരൻസ് മീറ്റ് തൃശൂർ സെൻ്റ് മേരീസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് മേയർ എം. കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ നയിക്കുവാൻ പ്രാപ്തിയുള്ള തൃശ്ശൂരിലെ കുട്ടികൾക്ക് സിവിൽ സർവീസ് മേഖലയിലേക്ക് ചുവട് വയ്ക്കാനുള്ള എല്ലാ വിധ പിന്തുണയും ലേണിംഗ് സിറ്റിയുടെ ഭാഗമായി നടപ്പിലാക്കും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ മേയർ സൂചിപ്പിച്ചു.സബ് കളക്ടർ ശ്രീ.കാർത്തിക് പാണിഗ്രഹി ഐഎഎസ് മുഖ്യാഥിതിയായി പങ്കെടുക്കുകയുണ്ടായി, തുടർന്ന് വിദ്യാർത്ഥികൾ സബ് കളക്ടറുമായി അവരുടെ സിവിൽ സർവീസ് ആശങ്കകൾ സംവദിച്ചു.തൃശ്ശൂർ പന്ത്രണ്ടാം ഡിവിഷൻ കൗൺസിലറായാ റെജി റോയ് അധ്യക്ഷത നിർവഹിച്ചു.
ലേണിംഗ് സിറ്റി അപ്പെക്സ് കമ്മിറ്റി കൺവീനർ അനീസ് അഹമ്മദ് സ്വാഗതം ആശംസിച്ചു. ശ്രീ സുഭാഷ് ചന്ദ്രൻ, തൃശൂർ സെൻ്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബീന എന്നിവർ ആശംസകൾ അറിയിച്ചു. തൃശൂർ ഒമ്പതാം ഡിവിഷൻ കൗൺസിലർ അഡ്വ. വില്ലി ജിജോ ( അപെക്സ് കമ്മിറ്റി കോഡിനേറ്റർ ) നന്ദി പറഞ്ഞ് പരിപാടി അവസാനിപ്പിച്ചു.
സിവിൽ സർവീസ് മേഖലയെ കൂടുതൽ പരിചയപ്പെടുത്തുവാനായി സംഘടിപ്പിച്ച ഏക ദിന കോൺക്ലേവിൽ ഡോ അരുൺ ശശി( ചീഫ് കോർഡിനേറ്റർ കേരള സിവിൽ സർവീസ് അക്കാദമി പാലക്കാട് യൂണിറ്റ്) , സുഭാഷ് ചന്ദ്രൻ, പ്രദീപ് പി എസ് ( സിവിൽ സർവീസ് ട്രെയിനർ) എന്നിവർ ഇന്ത്യ ഭരണഘടനയ്ക്ക് ഒരാമുഖം, സിവിൽ സർവീസിനെക്കുറിച്ച് അറിയേണ്ടതെല്ലാം, പത്രവാർത്ത വിശകലന കല എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംസാരിച്ചു. കോർപറേഷൻ പരിധിയിൽപ്പെടുന്ന കോളജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നായി 400 ഓളം വിദ്യാർത്ഥികലാണ് പ്രോഗ്രാമിൽ പങ്കെടുത്തത്

Related posts

കൊടുമണ്‍ ചിലന്തി അമ്പലത്തിന് സമീപം പാറക്കുളത്തില്‍ വീണ് യുവാവ് മരിച്ചു

Editor

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; വ്യാപക കൃഷിനാശം, ഭീതിയിൽ ജനം

Akhil

ട്രെയിനില്‍ ഒപ്പം കൂട്ടിയ ആടിനും ടിക്കറ്റെടുത്ത് സ്ത്രീ; സത്യസന്ധതയെ അഭിനന്ദിച്ച് ടിടിഇ

Akhil

Leave a Comment