Accident accident death kerala Kerala News latest latest news thrissur

വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

എരുമപ്പെട്ടി: കടങ്ങോട് ഖാദർപ്പടിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക് പറ്റി. സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ളവർക്കാണ് പരുക്ക് പറ്റിയത്. ഇതിൽ രണ്ട് പേരുടെ പരിക്ക് സാരമാണ്. മലപ്പുറം എടപ്പാൾ സ്വദേശികളായ എട്ട് യുവാക്കൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും വടക്കാഞ്ചേരിയിൽ നിന്നും കുടുംബവുമായി വന്നിരുന്ന പജീറോ കാറുമാണ് കൂട്ടിയിടിച്ചത്. ഉച്ചക്ക് 12.30 യോടെയാണ് അപകടം നടന്നത്. അമിതവേഗതയിൽ വന്നിരുന്ന ഇന്നോവ നിയന്ത്രണം വിട്ട് പജീറോയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഇന്നോവയിൽ സഞ്ചരിച്ചിരുന്ന
മുള്ളൂർക്കര സ്വദേശി മുഹമ്മദ് ഹാഷിം (18) കല്ലടി സ്വദേശി മുഹമ്മദ് അഫ്നാൻ (18) കാടഞ്ചേരി സ്വദേശി തിരുവതളത്തിൽ ഫാസിൽ (17) എന്നിവർക്കും പജീറോയിലുണ്ടായിരുന്ന ഇസ്ര (32) മകൾ സിയാ (9) എന്നിവർക്കുമാണ് പരുക്കേറ്റത്. ഇവരെ എരുമപ്പെട്ടി ആക്ട്സ്, 108 എന്നീ ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് ഹാഷിം, മുഹമ്മദ് അഫ്നാൻ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.

Related posts

ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് അർജുൻ തന്നെ’; പെൺകുട്ടിയുടെ സഹോദരൻ

Akhil

ടർഫിൽ കളി കാണാനെത്തിയ ഡോക്ടറെ അക്രമിച്ചവർ പിടിയിൽ

Akhil

‘കെ മുരളീധരനും വൈകാതെ കോൺഗ്രസ് വിടേണ്ടി വരും’; പത്മജ വേണുഗോപാൽ

Akhil

Leave a Comment