Entertainment latest latest news

ആരാധകർക്ക് സന്തോഷ വാർത്ത; തീയേറ്ററിൽ വെറും 99രൂപയ്ക്ക് സിനിമ കാണാൻ ഇതാ ഒരു അവസരം

സിനിമ ടിക്കറ്റുകൾക്ക് ഇന്നത്തെ കാലത്ത്‌ വളരെ വലിയ രീതിയിലുള്ള വില വർധനവ് സംഭവിച്ചിരിക്കുകയാണ് . അതുകൊണ്ടു തന്നെ പലർക്കും ഇഷ്ടത്തിന് സിനിമ കാണാനുള്ള അവസരം പണ്ടത്തേതുപോലെ കിട്ടുന്നില്ല എന്നതാണ് സത്യം . എന്നാൽ സിനിമ ആസ്വാദകർക്കായി ഒരു സന്തോഷ വാർത്ത ഇതിനോടകം വന്നു കഴിഞ്ഞു . വർഷത്തിലൊരിക്കൽ വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ തീയേറ്ററുകളിൽ പോയി സിനിമ കണ്ട് ആസ്വദിക്കാം. മൾട്ടിപ്ലെക്സ്‌ അസോസിയേഷൻ ഓഫ് ഇന്ത്യ ആരംഭിച്ച ഒരു ക്യാംപെയ്ന്റെ ഭാഗമായാണിത്. ദേശീയ സിനിമാ ദിനം എന്ന പേരിൽ ഈ വർഷവും ഈ ഓഫർ ലഭ്യമാണ്.

ഇത് അനുസരിച്ച് വരുന്ന ഒക്‌ടോബർ 13ന് രാജ്യമൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളിൽ 99രൂപയ്ക്ക് സിനിമ കാണാം. മൾട്ടിപ്ലെക്‌സ് അസോസിയേഷന് കീഴിലുള്ള പിവിആർ ഐനോക്സ്, സിനിപൊളിസ്, മിറാഷ്, സിറ്റിപ്രെെഡ്, ഏഷ്യൻ, മുക്ത എ 2, മൂവി ടെെം, വേവ്, എം 2 കെ, ഡിലെെറ്റ് തുടങ്ങിയ മൾട്ടിപ്ലെക്സ് ശ്യംഖലകളിലാണ് ഈ ഓഫർ ലഭ്യമാവുക.

ചലച്ചിത്രവ്യവസാത്തിന് ഉണർവ് പകരുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ദേശീയ ചലച്ചിത്രദിനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഒറ്റദിവസം 65ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.ആ റെക്കോര്‍ഡ് ഇത്തവണ തകര്‍ക്കപ്പെടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇതിന്റെ പ്രവർത്തകർ

Related posts

ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി

Akhil

രണ്ടര വയസുകാരിയുടെ കൊലപാതകം; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

Akhil

ട്വിറ്റർ ലേലം; കിളി പ്രതിമ വിറ്റുപോയത് 81 ലക്ഷത്തിലധികം രൂപയ്ക്ക്

Sree

Leave a Comment