Football latest Ronaldo Sports World News

റൊണാൾഡോയ്ക്ക് കരിയറിലെ 63ാമത് ഹാട്രിക്; സൗദി പ്രോ ലീഗിൽ അൽ നസറിന് വമ്പൻ ജയം

റിയാദ്: സൗദി പ്രോ ലീ​ഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവില്‍ ആദ്യ ജയവുമായി അൽ നസർ. ഏകപക്ഷീയമായ അഞ്ച് ​ഗോളുകൾക്കാണ് അൽ നസറിന്റെ ജയം. കരിയറിലെ 63ാം ഹാട്രിക്കും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. ഇരട്ട ​ഗോൾ നേടിയ സാദിയോ മാനെ അൽ നസറിന് വമ്പൻ ജയം സമ്മാനിച്ചു.

തുടക്കം മുതൽ അൽ നസറിന്റെ നിയന്ത്രണത്തിലായിരുന്നു മത്സരം. ആദ്യ ശ്രമങ്ങൾ നടത്തിയത് മോന്റേറിയോ ഒട്ടാവിയോ ആയിരുന്നു. പിന്നാലെ റൊണാൾഡോ കളം നിറഞ്ഞു. 27ാം മിനിറ്റിൽ അൽ നസറിന്റെ ​ഗോൾ വേട്ട ആരംഭിച്ചു. റൊണാൾഡോയുടെ അസിസ്റ്റിൽ സാദിയോ മാനെ ആണ് ആദ്യം സ്കോർ ചെയ്തത്. 38ാം മിനിറ്റിൽ റൊണാൾഡോയുടെ ആദ്യ ​ഗോൾ. തകർപ്പൻ ഹെഡറിലൂടെ റൊണാൾഡോ മത്സരത്തിലെ തന്റെ ആദ്യ ​ഗോൾ നേടി. 

രണ്ട് ​ഗോൾ ലീഡോടെ അൽ നസർ ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിലും അൽ നസറിന്റെ ആധിപത്യമായിരുന്നു. 55ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിന്റെ ലീഡ് ഉയർത്തി. അബ്ദുൾ റഹ്മാൻ ​ഗരീബിന്റെ ​അസിസ്റ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇടം ​കാൽ ​ഗോൾ. അൽ നസർ മൂന്ന് ​ഗോളിന് മുന്നിൽ.

81ാം മിനിറ്റിൽ വീണ്ടും അൽ നസർ വല ചലിപ്പിച്ചു. ഇത്തവണ സാദിയോ മാനെ തന്റെ രണ്ടാം ​ഗോൾ സ്വന്തമാക്കി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ക്രിസ്റ്റ്യാനോ തന്റെ ഹാട്രിക്ക് പൂർത്തിയാക്കിയത്. മറുപടി ഇല്ലാത്ത അഞ്ച് ​ഗോളിന് അൽ നസറിന്റെ തകർപ്പൻ ജയം.

ആദ്യ രണ്ട് ലീഗ് മത്സരങ്ങളിലും ഗോൾ കണ്ടെത്താനാകാതെ വിഷമിച്ച ക്രിസ്റ്റ്യാനോയുടെ ശക്തമായ തിരിച്ചുവരവിനാണ് ഫാതിഹിന്‍റെ ഹോംഗ്രൗണ്ടായ പ്രിൻസ് അബ്ദുല്ല ബിൻ ജലാവി സ്റ്റേഡിയം സാക്ഷിയായത്. 28, 55, 90+6 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ നേട്ടം.

സൗദി പ്രൊ ലീഗിൽ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ അൽ-നസര്‍ ആദ്യ ജയത്തോടെ പോയന്‍റ് പട്ടികയിൽ 10ാം സ്ഥാനത്താണുള്ളത്. 29ന് അൽ-ഷബാബിനെതിരെയാണ് അടുത്ത മത്സരം

Related posts

യുപിയിൽ വനിതാ ജഡ്‌ജി മരിച്ച നിലയിൽ , കൊലപ്പെടുത്തിയതാണെന്ന് കുടുംബം

Akhil

തിരുവനന്തപുരം പാറോട്ടുകോണത്ത് പൈപ്പ് പൊട്ടി റോഡിൽ കുഴി രൂപപ്പെട്ടു

Gayathry Gireesan

നെടുമ്പാശേരിയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് കാംകോ ജീവനക്കാരായ രണ്ട് സ്ത്രീകൾ മരിച്ചു

Akhil

Leave a Comment