accident death Kerala News latest

നെടുമ്പാശേരിയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് കാംകോ ജീവനക്കാരായ രണ്ട് സ്ത്രീകൾ മരിച്ചു

എറണാകുളം: നെടുമ്പാശേരിയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് കാംകോ ജീവനക്കാരായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. രാവിലെ 7 മണിയോടെ അത്താണി കാം കോയ്ക്ക് മുന്നിലായിരുന്നു അപകടം. മറിയം, ഷീബ എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഇരുവരേയും വാൻ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്.

 കാംകോയിലെ കാന്റീൻ ജീവനക്കാരാണ് മറിയവും ഷീബയും. രാവിലെ ജോലിക്കായി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരാൾ തെറിച്ചു വീണു. മറ്റൊരാളെ വാൻ അൽപദൂരം വലിച്ചു കൊണ്ടുപോയി.

തമിഴ്നാട് രജിസ്ട്രേഷനിലുള്ള വണ്ടിയാണ് അപകടമുണ്ടാക്കിയത്. വാൻ ഡ്രൈവർ വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച രണ്ടു പേരുടേയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related posts

ബിഹാർ ട്രെയിൻ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

Akhil

ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും

Akhil

മോദി വീണ്ടുമിറങ്ങുന്നു; കര്‍ണാടകയില്‍ ഏപ്രില്‍ 14ന് പ്രചാരണത്തിനെത്തും

Akhil

Leave a Comment