kerala Kerala News latest latest news

മുല്ലപെരിയാർ അപകടനിലയിലെന്ന് ന്യൂയോർക് ടൈംസ്

ലോകത്ത് അപകടകരമായ നിലയിൽ തുടരുന്ന ഡാമുകളിൽ ഒന്നാണ് മുല്ലപെരിയാർ ഡാം . ഒരു പ്രദേശമോ സംസ്ഥാനമോ രാജ്യമോ മാത്രമല്ല ലോകം തന്നെ മുല്ലപ്പെരിയാറിനെ ഉറ്റുനോക്കുകയാണ്. മഴശക്തമായാൽ കേൾക്കുന്ന ആശങ്കകളിൽ ആദ്യത്തേത് മുല്ലപെരിയാർ ഡാം തന്നെയാണ്. ധാരാളം പഠനങ്ങളും ഇത് സംബന്ധിച്ച് നടത്തിയിട്ടുണ്ട്. മുല്ലപെരിയാർ ഡാം പൊട്ടുമെന്നും പൊട്ടില്ലെന്നും പ്രവചിക്കുന്നവർ കൂടുതലാണ്.

ഇന്ത്യയും ചൈനയുമാണ് അപകട സാധ്യത ഏറെയുള്ള രണ്ട രാജ്യങ്ങൾ. കാലപ്പഴക്കം ചെന്ന ഡാമുകൾ കൂടുതൽ സ്ഥിതിചെയ്യുന്നതും ഈ രാജ്യങ്ങളിൽ തന്നെ. മുല്ലപ്പെരിയാറിന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കാലാവസ്ഥാവ്യതിയാനം അണക്കെട്ടുകളുടെ ബലത്തെ ബാധിക്കും. വെള്ളപൊക്കം, വരൾച്ച, പ്രളയം എന്നിവയെല്ലാം ഡാമുകൾ പല രീതിയിലും ദുർബലമാക്കും.

മുല്ലപ്പെരിയാറിന് പ്രത്യക്ഷത്തിൽ തന്നെ കേടുപാടുകൾ ഉണ്ട്. മാത്രവുമല്ല ഭൂകമ്പ സാധ്യതാ പ്രദേശത്താണ് മുല്ലപെരിയാർ സ്ഥിതി ചെയ്യുന്നത്. ഡാം തകർന്നാൽ ഏകദേശം 35 ലക്ഷത്തോളം ആളുകളെ അത് ബാധിക്കും.

ഒരുനൂറ്റാണ്ട് മുൻപ് ലഭ്യമായ വസ്തുക്കൾ വച്ചാണ് ഡാം നിർമിച്ചിരിക്കുന്നത്.സുർക്കി മിശ്രിതം ഉപയോഗിച്ച് നിർമിച്ച അണക്കെട്ടായതുകൊണ്ട് തന്നെ അപകടസാധ്യത ഏറെയാണ് . വേണ്ടരീതിയിലുള്ള അറ്റകുറ്റപണികൾ നടത്താത്തതും ഡാം പൊളിച്ചു പണിയാത്തതും ലിബിയയിലേതിന് സമാനമായ ദുരന്തത്തിന് വഴി വക്കും.

Related posts

‘ടീച്ചറുടെ താളമായി അഭിജിത്ത്’, പരമ്പരാഗത ഭാഷയിലെ പാട്ടിനൊപ്പം ഡെസ്ക്കിൽ താളമിട്ട അഞ്ചാം ക്ലാസ്സുകാരൻ; ഹൃദ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

Akhil

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

Editor

ഗൗതം ഗംഭീർ രാഷ്ട്രീയം വിടുന്നു; ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് താരം

Akhil

Leave a Comment