gold-rate-remains-unchanged
Kerala News latest news must read

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്ന് പവന് 480 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5260 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 42,080 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 55 രൂപ കുറഞ്ഞ് 4348 രൂപയായി.

സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത് മെയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് വില 5720 രൂപയും ഒരു പവൻ സ്വർണത്തിന് വില 45760 രൂപയുമായിരുന്നു.

കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വർണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണർവ് ലഭിച്ചു. കഴിഞ്ഞവർഷത്തേക്കാൾ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്.

അന്താരാഷ്ട്ര സ്വർണ്ണവില 2011 ൽ 1917 ഡോളർ വരെ ഉയർന്നതിന് ശേഷം 201213 കാലഘട്ടത്തിൽ 1200 ഡോളറിലേക്കും, പിന്നീട് 1050 ഡോളർ വരെയും കുറഞ്ഞിരുന്നു. അന്ന് 24000 പവൻ വിലയും ഗ്രാമിന് 3000 രൂപയുമായിരുന്നു.

ഇന്ത്യയിൽ സ്വർണ്ണ വില കുറയാതിരുന്നതിന് കാരണം, ഇന്ത്യൻ രൂപ 46 ൽ നിന്നും 60 ലേക്ക് ദുർബ്ബലമായതാണ്. ഇന്ത്യൻ രൂപ ദുർബലമാകുന്തോറും സ്വർണ്ണവില ഉയരുകയാണ് ചെയ്യുന്നത്.

2013 ഓഗസ്റ്റ് 15ന് അന്താരാഷ്ട്ര സ്വർണവില 1366 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 67ലുമായിരുന്നു. സ്വർണ്ണവില ഗ്രാമിന് 2775 രൂപയും പവൻ വില 22200 രൂപയുമായിരുന്നു. 100% വിലവർധനവാണ് ഇപ്പോൾ സ്വർണത്തിന് അനുഭവപ്പെടുന്നത്.

ALSO READ:‘സനാതന ധർമം മാത്രമാണ് മതം; ബാക്കിയെല്ലാം ആരാധനാ മാർഗങ്ങൾ’; UP മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

Related posts

എന്‍ജിന്‍ ജ്വലനം സാധ്യമായില്ല; ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചു

Akhil

തൃശൂർ സദാചാര കൊല; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച 2 പേർ അറസ്റ്റിൽ; പ്രതികൾക്കായി ഇരുട്ടിൽ തപ്പി പൊലീസ്

Sree

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നാളെ വിരമിക്കും

Akhil

Leave a Comment