Gulf News latest World News

എഐ രം​ഗത്ത് കുതിക്കാൻ സൗദിയുടേയും യുഎഇയുടേയും ‘ചിപ്പ് യുദ്ധം’

ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയുള്ള എന്‍വിഡിയ ചിപ്പുകള്‍ സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഗണ്യമായ അളവിലാണ് വാങ്ങിച്ചുകൂട്ടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സോഫ്റ്റ്‍വെയറുകള്‍ വികസിപ്പിക്കുന്നതിന് ഈ ചിപ്പുകള്‍ ഏറെ നിര്‍ണായകമാണ്. എഐ രംഗത്ത് നിർണായക ശക്തികളാകാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും.

തങ്ങളുടെ സമ്പദ് വ്യവസ്ഥ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എഐ രം​ഗത്ത് മുന്നേറുന്നതിനുള്ള ആഗ്രഹം സൗദി അറേബ്യയും യുഎഇയും നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ടെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്‍വിഡിയയുടെ 3000-ല്‍ പരം എച്ച്100 ചിപ്പുകള്‍ സൗദി അറേബ്യ ഇതിനോടകം തന്നെ വാങ്ങിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ ചിപ്പുകളില്‍ ഒരെണ്ണത്തിന് 40,000 ഡോളറിന് (ഏകദേശം 33.23 ലക്ഷം രൂപ) മുകളില്‍ വിലയുണ്ട്. ജനറേറ്റീവ് എഐയ്ക്ക് വേണ്ടി രൂപകല്‍പന ചെയ്ത ലോകത്തിലെ ആദ്യത്തെ ചിപ്പ് ആണിതെന്ന് നിവിഡിയയുടെ സിഇഒ ജെന്‍സന്‍ ഹുവാങ് പറഞ്ഞു. കിങ് അബ്ദുള്ള യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി നടത്തിയ ഗവേഷണത്തിലൂടെയാണ് ഈ ചിപ്പ് വികസിപ്പിച്ചത്.

യുഎഇയും ഗണ്യമായ അളവില്‍ എന്‍വിഡിയ ചിപ്പുകള്‍ ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ, ഫാല്‍ക്കണ്‍ എന്ന പേരില്‍ ഈ ഒരു സ്വതന്ത്ര സോഫ്റ്റ് വെയറും ഇവര്‍ സ്വന്തമായി വികസിപ്പിച്ചുണ്ട്. സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അബുദാബിയിലെ ടെക്‌നോളജി ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. മറ്റ് ലോകരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളും എഐ രംഗത്ത് വലിയതോതിലുള്ള നിക്ഷേപമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ അവര്‍ക്കുള്ള ഗണ്യമായ വിഭവങ്ങളും ഈ രംഗത്തുള്ള മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനുള്ള കഴിവും ഈ ശ്രമങ്ങള്‍ക്ക് സഹായകമായിട്ടുണ്ട്.

.2023-ല്‍ ലോകമെമ്പാടുമായി 5.5 ലക്ഷം പുതിയ എച്ച്100 ചിപ്പുകള്‍ കയറ്റി അയക്കുമെന്ന് എന്‍വിഡിയ ചിപ്പുകളുടെ നിര്‍മാതാക്കളായ സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് പത്രം റിപ്പോര്‍ട്ടു ചെയ്തു. തായ്‌വാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതാണ് ഈ സ്ഥാപനം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് കമ്പനികള്‍ക്കായിരിക്കും ഈ ചിപ്പുകളില്‍ ഭൂരിഭാഗവും കയറ്റി അയക്കുക.

Related posts

അയോധ്യയിലെ രാമക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ഇന്നുമുതൽ‌ പ്രവേശിക്കാം

Akhil

നെല്ലിൻ്റെ പണം എന്ന് കിട്ടുമെന്നറിയാതെ പാലക്കാട്ടെ കർഷകർ

Gayathry Gireesan

തട്ടിപ്പുകേസിൽ തന്നെ കൂട്ടുപ്രതിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ. സുധാകരൻ എംപി

Akhil

Leave a Comment