accident latest news National News Railway

ട്രെയിനിന് അടിയിൽപ്പെട്ട് 4 പേർക്ക് ദാരുണാന്ത്യം; മരിച്ചത് മഴ നനയാതിരിക്കാൻ തീവണ്ടിക്കടിയിൽ ഇരുന്നവർ…

ഭുവനേശ്വർ: ഒഡിഷയിൽ ചരക്കു തീവണ്ടിക്കടിയിൽപ്പെട്ട് നാല് പേർക്ക് ദാരുണാന്ത്യം. ഒഡിഷയിലെ ജാജ്പൂർ-കിയോഞ്ചർ റോഡ് റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്ചയാണ് സംഭവം. മഴ നനയാതിരിക്കാൻ ട്രെയിനിനടിയിൽ അഭയം തേടിയവരാണ് മരിച്ച നാലു പേരും.

ഇവർ അടിയിലുണ്ടെന്നറിയാതെ ട്രെയിൻ പെട്ടെന്ന്
മുന്നോട്ടെടുക്കുകയായിരുന്നു. തുടർന്ന് ഇവർ പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നാല് പേർക്ക് ജീവൻ നഷ്ടമായതായും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ജാജ്പുർ ജില്ലാ കളക്ടർ സ്ഥിരീകരിച്ചു.
റെയിൽവേ ട്രാക്കിൽ ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികളാണ് മരിച്ച നാലുപേരും. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കളക്ടർ വ്യക്തമാക്കി.

Related posts

കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ശമ്പളം ടാര്‍ഗറ്റ് അനുസരിച്ച്; ലക്ഷ്യം പ്രതിമാസം 240 കോടി രൂപ

Sree

കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തരുന്നില്ല ; പണമിടപാട് സ്ഥാപനത്തിനെതിരെ പ്രതിഷേധം

Akhil

പലസ്തീൻ അനുകൂല നിലപാട്; മിയ ഖലീഫയുമായുള്ള കരാർ റദ്ദാക്കി പ്ലേ ബോയും കനേഡിയൻ റേഡിയോ അവതാരകനും

Akhil

Leave a Comment