latest news must read Trending Now

ഹോളിവുഡില്‍ നിന്നും വിളിവന്നു, എന്‍റെ ക്രാഫ്റ്റ് എന്നും സ്നേഹത്തില്‍ അധിഷ്ഠിതമാണ്, ബ്ലാങ്ക് ചെക്ക് തന്ന് പടം ചെയ്യാന്‍ പറഞ്ഞാല്‍ ചെയ്യില്ല: അറ്റ്ലി


ജവാന്‍ ഇറങ്ങിയതിന് പിന്നാലെ ഹോളിവുഡില്‍ നിന്നും വരെ അവസരങ്ങള്‍ വന്നിരുന്നുവെന്ന് സംവിധായകൻ അറ്റ്‌ലി.എന്നാല്‍ സിനിമ ചെയ്യുന്നതുമായി ബദ്ധപ്പെട്ട് തനിക്ക് ചില ഫിലോസഫികള്‍ ഉള്ളതിനാല്‍ ഈ ഓഫറുകള്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നില്ല എന്നാണ് അറ്റ്‌ലി ഫിലിം ക്യാമ്പയിനിനോട് പ്രതികരിച്ചിരിക്കുന്നത്. ജവാനില്‍ പ്രവര്‍ത്തിച്ചവര്‍ ഹോളിവുഡില്‍ നിന്നുള്ളവരുണ്ട്. ആക്ഷന്‍ ഡയറക്ടര്‍ സ്പിറോ റസാതോസ് തങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.

നിങ്ങള്‍ക്ക് എന്നെ വിലയ്ക്ക് എടുക്കാന്‍ കഴിയില്ല, പക്ഷെ നിങ്ങള്‍ക്ക് എന്നെ സ്‌നേഹിക്കാനും എനിക്ക് നിങ്ങളെ തിരികെ സ്‌നേഹിക്കാനും കഴിയും. സ്‌നേഹമില്ലാതെ എനിക്ക് ഒന്നും സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് പറയും എന്നും അറ്റ്‌ലി വ്യക്തമാക്കി.എന്‍റെ ക്രാഫ്റ്റ് എന്നും സ്നേഹത്തില്‍ അധിഷ്ഠിതമാണ്. ഞാൻ എന്തെങ്കിലും ഇഷ്ടപ്പെടാത്ത കാര്യത്തില്‍ എനിക്ക് ക്രിയാത്മകമായി നില്‍ക്കാന്‍ സാധിക്കില്ല. ഇഷ്ടമുള്ള പെണ്ണിനെ മാത്രമേ എനിക്ക് വിവാഹം കഴിക്കാൻ കഴിയൂ.

അതുപോലെ, ഞാൻ ഒരു സിനിമ ചെയ്യുന്നുവെങ്കിൽ. അതിലെ നായകനെ മാത്രം അല്ല, നിര്‍മ്മാതാവ് എല്ലാവരെയും എനിക്കിഷ്ടമാകണം.എന്‍റെ ലോകം എന്റെ സ്നേഹത്താൽ നയിക്കപ്പെടുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു, അതില്ലാതെ എല്ലാം യാന്ത്രികമായി മാറും” – അറ്റ്ലി പറഞ്ഞു.

ഒരാൾ വന്ന് ഞാന്‍ ബാങ്ക് ചെക്ക് തരാം ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്ന് പറഞ്ഞവരോട് ഞാൻ അവരോട് നോ പറഞ്ഞിട്ടുണ്ട്. ആരെങ്കിലും എന്റെ അടുത്ത് വന്ന് സർ, എനിക്ക് നിങ്ങളെ ഇഷ്ടമാണ്, എനിക്ക് നിങ്ങളുടെ സിനിമ ഇഷ്ടമാണ്. എനിക്ക് നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞാല്‍ ഞാന്‍ അവരുമായി കൂടും.

എന്‍റെ സിനിമകൾ ഉണ്ടാകുന്നതിന്‍റെ രഹസ്യം അതാണ്. ഒരു ജോലിയോടുള്ള സത്യസന്ധത അതിനോടുള്ള സ്നേഹത്തോട് ചേര്‍ന്നിരിക്കും. ഞാൻ ആളുകളുമായി സമയം കണ്ടെത്തുകയും ഞങ്ങൾ ശരിക്കും പൊരുത്തപ്പെടുന്നുണ്ടോ എന്നും എനിക്ക് അവരെ സ്നേഹിക്കാനും അവരിൽ നിന്ന് എന്തെങ്കിലും പഠിക്കാനും കഴിയുമോ എന്നും പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നോട്ടീസ്; കൊരട്ടിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് മൂന്നംഗ കുടുംബം

Related posts

കമ്പ്യൂട്ടർ വാങ്ങാൻ 14 വയസ്സുള്ള കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി; ‘അവസാന ആഗ്രഹം’ പൂർത്തിയാക്കി കൊലപ്പെടുത്തി

Akhil

ബംഗാളിൽ നിന്നെത്തി കേരളത്തിലേക്ക്; എല്ലാ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കി അഭിനാഷ് ഛേത്രി

Sree

ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് ശബരിമല തീർഥാടകർ മരിച്ചു

Akhil

Leave a Comment