latest news Local News must read Trending Now

വായ്പവാഗ്‌ദാനം നിരസിച്ചു; ഭീഷണിയുമായി ഓൺലൈൻ സംഘം

വായ്പവാഗ്‌ദാനം നിരസിച്ചതിന് ഓൺലൈൻ സംഘത്തിൻറെ ഭീഷണി. ഉയർന്ന തുകയുടെ വായ്പ വാഗ്ദാനം നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഓൺലൈൻ സംഘം.

പത്തനംതിട്ട തിരുവല്ല തുകലശ്ശേരി കുന്നുംപുറത്ത് എസ്. അനിൽകുമാറിനാണ് ഓൺലൈൻ വായ്പാ സംഘത്തിൻറെ ഭീഷണി. തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച് നൽകുന്നുവെന്ന് യുവാവ് അനിൽകുമാർ സൈബർ സെല്ലിൽ പരാതി നൽകി.

ആദ്യം 20000 രൂപയുടെ വായ്‌പ അനിൽകുമാർ എടുത്തിരുന്നു അത് തിരിച്ചടച്ചു. മൂന്ന് തവണയായി ഇങ്ങനെയെടുത്ത വായ്പകൾ അനിൽകുമാർ തിരിച്ചടച്ചു. അതിന് ശേഷമാണ് ഒരു ലക്ഷം രൂപ വായ്‌പ തരാം എന്നുപറഞ്ഞ് ഓൺലൈൻ സംഘം മെസ്സേജ് വന്നത്. അനിൽകുമാർ അത് അപ്പോൾ തന്നെ നിരസിച്ചിരുന്നു.

ALSO READ:‘ഗോവയില്‍ സുഖവാസത്തിന് പോയതല്ല; വളരെ നന്നായിട്ടാണ് ഭര്‍ത്താവിനെ നോക്കിയത്’; വിമര്‍ശനത്തിന് മറുപടിയുമായി കെ.ജി.ജോര്‍ജിന്റെ ഭാര്യ

Related posts

കോട്ടയത്തും പാലക്കാടും കുഴൽപ്പണവേട്ട; പിടിച്ചത് തീവണ്ടിയിൽ നിന്ന്

Sree

ഇന്ധനത്തിനും മരുന്നുകള്‍ക്കും കടുത്ത ക്ഷാമം; ഗാസയിലെ ഒരേയൊരു ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം അടച്ചുപൂട്ടലിലേക്ക്

Akhil

ഷിയാസ് കരീമിനെ ചന്തേര പോലീസ് കസ്റ്റഡിയിൽ വാങ്ങി

Gayathry Gireesan

Leave a Comment