India latest news must read

രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന്

രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

15 സംസ്ഥാനങ്ങളിൽ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ.

ഉത്തർപ്രദേശ് (10), മഹാരാഷ്ട്ര (6), ബിഹാർ (6), പശ്ചിമ ബംഗാൾ (5), മധ്യപ്രദേശ് (5), ഗുജറാത്ത് (4), കർണാടക (4), ആന്ധ്രാപ്രദേശ് (3), തെലങ്കാന (3), രാജസ്ഥാൻ (3), ഒഡീഷ (3), ഉത്തരാഖണ്ഡ് (1), ഛത്തീസ്ഗഡ് (1), ഹരിയാന (1), ഹിമാചൽ പ്രദേശ് (1) എന്നീ സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

13 സംസ്ഥാനങ്ങളിൽ നിന്നുള്ള 50 രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രിൽ 2 നാണ് അവസാനിക്കുന്നത് രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള ബാക്കിയുള്ള ആറ് അംഗങ്ങൾ ഏപ്രിൽ 3 ന് വിരമിക്കും.

ആറ് വർഷമാണ് രാജ്യസഭാംഗത്തിൻ്റെ കാലാവധി.

ALSO READ:ഡോ.വന്ദന ദാസ് കൊലക്കേസ്; CBI അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി നാളത്തേക്ക് മാറ്റി

Related posts

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Akhil

‘അതിന് പിന്നാലെ പോയി സമയം കളയണ്ട’; തന്റെ തലയ്ക്ക് വിലയിട്ട സന്യാസിയ്‌ക്കെതിരെ കേസുവേണ്ടെന്ന് ഉദയനിധി

Akhil

ഡിജിറ്റൽ കേരളത്തിന് കരുത്തേകാൻ കെഫോൺ; ജൂൺ അഞ്ചിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Akhil

Leave a Comment