എഐ ക്യാമറകള്‍
kerala Kerala News latest news

എഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും

സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറകള്‍ ജൂണ്‍ അഞ്ച് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അന്നേദിവസം മുതല്‍ നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കും. ഇരുചക്രവാഹനങ്ങളിലെ മൂന്ന് യാത്രക്കാരില്‍ 12 വയസിന് താഴെയുളളവര്‍ക്ക് ഇളവ് നൽകിയിട്ടുണ്ട്. 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ. 

ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടിലേറെപ്പേരുടെ യാത്ര 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗം 2000 രൂപ, അനധികൃത പാര്‍ക്കിങ്: 250 രൂപ,  അമിതവേഗം 1500 രൂപ, ജംക്ഷനുകളില്‍ ചുവപ്പു സിഗ്‌നല്‍ ലംഘനം. കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. 

Related posts

ശബരിമലയിൽ ഭക്തജനത്തിരക്കിന് നേരിയ ശമനം; ഇന്നലെ രാത്രി 11 വരെ 78,402 ഭക്തർ ദർശനം നടത്തി

Akhil

മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ ഇൽകായ് ഗുണ്ടോഗൻ ബാഴ്സയിൽ

Akhil

കഴിഞ്ഞ 9 മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 1975 സൈബർ കുറ്റകൃത്യങ്ങൾ; ഏറ്റവും കൂടുതൽ തൃശൂരിൽ

Akhil

Leave a Comment