Football latest news National News

ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കിരീടം ചൂടി ഇന്ത്യ; ഹാഫ് ടൈമിന് ശേഷം വിജയം ഉറപ്പിച്ചത് എങ്ങനെ?

ഇന്റര്‍ കോണ്ടിനന്റല്‍ ഫുട്‌ബോള്‍ കപ്പ് സ്വന്തമാക്കി ഇന്ത്യ. ലെബനനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയ്ക്ക് ശേഷമാണ് നിര്‍ണായക പ്രകടനം ഇന്ത്യന്‍ ടീം കാഴ്ചവെച്ചത്.

ഹാഫ് ടൈമില്‍ ഡ്രസ്സിംഗ് റൂമിലേക്ക് പോകുമ്പോള്‍ തങ്ങളുടെ പ്രകടനത്തില്‍ തൃപ്തരായിരുന്നില്ല ഇന്ത്യന്‍ ടീമംഗങ്ങള്‍. പലപ്പോഴും എതിരാളികള്‍ തങ്ങളെ പരാജയപ്പെടുത്തിയേക്കാം എന്ന ചിന്ത ടീമിനിടയിലുണ്ടായിരുന്നു. എന്നാല്‍ ഹാഫ് ടൈമിലെ പെപ് ടോക്ക് നിര്‍ണായക തിരിച്ചുവരവ് നടത്താന്‍ ഇന്ത്യന്‍ ടീമിനെ സഹായിച്ചു.

ഹാഫ് ടൈമിന് ശേഷം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും വിംഗര്‍ ലാല്യന്‍സ്വാല ചാങ്‌തേയും നേടിയ രണ്ട് ഗോളുകളാണ് ഇന്ത്യയ്ക്ക് കിരീടമുറപ്പിച്ചത്.

”എല്ലാ മത്സരവും എല്ലാ വിജയവും പ്രധാനപ്പെട്ടതാണ്. ഞാന്‍ വളരെ സന്തോഷവാനാണ്. എന്നാല്‍ ഹാഫ് ടൈം വരെ ഞാന്‍ അത്ര സന്തോഷത്തിലായിരുന്നില്ല. ആദ്യത്തെ 10 മിനിറ്റ് നമ്മുടെ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ പിന്നീട് ആ ഊര്‍ജം നിലനിര്‍ത്താനായില്ല,” ഇന്ത്യന്‍ ടീം പരിശീലകന്‍ ഐഗര്‍ സ്റ്റിമാക് പറഞ്ഞു.

” 20 മിനിറ്റോളം മത്സരം അവരുടെ നിയന്ത്രണത്തിലായിരുന്നു. അങ്ങനെ വിട്ടുകൊടുക്കാന്‍ പാടില്ലായിരുന്നു. ഹാഫ് ടൈമില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. ആ പറഞ്ഞ കാര്യങ്ങള്‍ വര്‍ക്ക് ഔട്ടായി എന്നാണ് ഞാന്‍ ഇപ്പോള്‍ കരുതുന്നത്. ഹാഫ് ടൈമിന് ശേഷം അത്യുജ്ജല പ്രകടനമാണ് ടീമംഗങ്ങള്‍ കാഴ്ചവെച്ചത്. ഇതാണ് ഞാന്‍ കാണാനാഗ്രഹിച്ച ഇന്ത്യന്‍ ടീം,” സ്റ്റിമാക് പറഞ്ഞു.

ഇന്ത്യയുടെ വിജയത്തെക്കുറിച്ച് ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും സംസാരിച്ചിരുന്നു.

”ഹാഫ് ടൈമില്‍ കോച്ച് ചില കാര്യം ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ക്ക് ആവശ്യമായ ഒരു വേക്കപ്പ് കോളായിരുന്നു അത്,’ എന്നാണ് ഛേത്രി പറഞ്ഞത്.

”അദ്ദേഹം ഒരുപാട് കാര്യം പറഞ്ഞു. അതൊന്നും ഇവിടെ പറയാന്‍ പറ്റില്ല. പ്രധാന കാര്യം അവയെല്ലാം ഞങ്ങള്‍ മനസ്സ് കൊണ്ട് കേട്ടു. അതുകൊണ്ട് ഇന്ന് ഞങ്ങള്‍ക്ക് പശ്ചാത്താപമില്ല. വിജയത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,’ ഛേത്രി പറഞ്ഞു.

അതേസമയം എഎഫ്‌സി ഏഷ്യന്‍ കപ്പിനായി ഇന്ത്യന്‍ ടീമിനെ ഒരുക്കാനുള്ള ശ്രമത്തിലാണ് പരിശീലകന്‍ സ്റ്റിമാക്. ഓസ്‌ട്രേലിയ, ഉസ്‌ബൈക്കിസ്ഥാന്‍, സിറിയ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്.

Related posts

തൃശൂരില്‍ വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു

Akhil

ഗതാഗത നിയമലംഘനങ്ങൾ നാളെ മുതൽ ക്യാമറ പിടിക്കും: ഒരുദിവസം ഒരു പിഴ മാത്രമല്ല

Sree

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു, ജൂൺ ആദ്യ ആഴ്ചമാത്രം 1600-ലേറെപ്പേർ ചികിത്സതേടി….

Clinton

Leave a Comment