തൃശൂർ: ഗതാഗതനിയമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ വ്യാഴാഴ്ചമുതൽ കീശചോരും. സംസ്ഥാനത്തെ നിരത്തുകൾ മോട്ടോർവാഹനവകുപ്പിന്റെ നിരീക്ഷണവലയത്തിലാകുകയാണ്. കുറ്റകൃത്യങ്ങൾ സ്വയംകണ്ടെത്തി പിഴയീടാക്കാൻ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണക്യാമറകൾ വ്യാഴാഴ്ചമുതൽ പ്രവർത്തിക്കും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ വൻപിഴയാണ് ഈടാക്കുക.
ഒരിക്കൽ പിടിക്കപ്പെട്ടാൽ അന്നേദിവസം പിന്നെ പിഴ അടയ്ക്കേണ്ടതില്ലെന്ന ധാരണ പൊതുവേയുണ്ട്. എന്നാൽ, നിയമപ്രകാരം അത്തരമൊരു ഇളവില്ല. ഓരോ നിയമ ലംഘനവും പിഴയായി കണക്കാക്കും. ഒരിടത്ത് അതിവേഗത്തിന് പിടിക്കപ്പെട്ടാൽ അന്നേദിവസംതന്നെ വീണ്ടും നിയമംലംഘിച്ചാൽ പിഴചുമത്തും.
ക്യാമറകണ്ട് വേഗം കുറച്ചുപോയാലും പിന്നീട് അതിവേഗമെടുത്താൽ പിടിക്കപ്പെടും. ദേശീയപാതകളിലെ സ്പീഡ് ക്യാമറകൾ പരസ്പരംബന്ധിപ്പിച്ചിട്ടുണ്ട്. ഓരോ ക്യാമറയിലും വാഹനം കടന്നുപോകുന്ന സമയം കണക്കിലെടുക്കും. ഇതിനിടെ ദൂരം
പിന്നിടാൻ അനുവദനീയമായതിൽ കൂടുതൽ വേഗമെടുത്താൽ പിഴചുമത്തും.
തൃശൂർ ജില്ലയിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ
തൃശൂർ വലിയപണിക്കൻ തുരുത്ത്
തൃശൂർ മേത്തല (യഥാർത്ഥ സ്ഥലം തൃശൂർ വടക്കേ നട-കൊടുങ്ങല്ലൂർ തൃശൂർ കരുപടന്ന (കോണത്ത്കുന്ന്)
തൃശൂർ തൃപ്രയാർ ക്ഷേത്ര കവാടം
തൃശൂർ എടതിരിഞ്ഞി ഇരിഞ്ഞാലക്കുട റോഡ്)
തൃശൂർ വലപ്പാട്അ റക്കുളം)
തൃശൂർ ഉബസാർ-എറിയാട്
തൃശൂർ മാള
തൃശൂർ മഠത്തിൽ മൂല
തൃശൂർ മതിലകം
തൃശൂർ ആർഎസ് റോഡ്- ഇരിഞ്ഞാലക്കുട(ഡോൺ ബോസ്കോ വ്യൂ
തൃശൂർ ഇരിഞ്ഞാലക്കുട
തൃശൂർ എസ്എൻ നഗർ-ഇരിഞ്ഞാലക്കുട
തൃശൂർ തളിക്കുളം
തൃശൂർ വാടാനപ്പള്ളി-പുതുകുളങ്ങര
തൃശൂർ തളിക്കുളം
തൃശൂർ വാടാനപ്പള്ളി പുതുകുളങ്ങര തൃശൂർ അരിമ്പൂർ
തൃശൂർ കുരിയച്ചിറ
തൃശൂർ ചേറ്റുപുഴ പാലം
തൃശൂർ അഞ്ചേരിച്ചിറ
തൃശൂർ നടത്തറ 2
തൃശൂർ നടത്തറ എൻ.എച്ച്
തൃശൂർ നെല്ലിക്കുന്ന്
തൃശൂർ സിവിൽ ലൈൻ റോഡ് 2
തൃശൂർ ചേറ്റുവ എം ഇ എസ് സെന്റർ
ജങ്ഷൻ
തൃശൂർ റൗണ്ട് വെസ്റ്റ്, തൃശൂർ
തൃശൂർ കാളത്തോട്
തൃശൂർ പൂങ്കുന്നം
തൃശൂർ പാട്ടുരായ്ക്കൽ
തൃശൂർ പുഴക്കൽ
തൃശൂർ പെരിങ്ങാവ്, വിയ്യൂർ
തൃശൂർ വിമല കോളേജ്
തൃശൂർ മണത്തല, ചാവക്കാട്
READ MORE: https://www.e24newskerala.com/