Arrest kerala Kerala News latest latest news theft

ATM കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

ATM കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി പോലീസിൻ്റെ പിടിയിലായി. കർണാടക സ്വദേശി നാഗരാജാണ് കോഴിക്കോട് പോലീസിൻ്റെ വലയിലായത്. തട്ടിപ്പിന് ശേഷം മുങ്ങിയ നാഗരാജിനെ തെലങ്കാനയിൽ നിന്നാണ് പിടികൂടിയത്. കോഴിക്കോട് ലോഡ്ജിൽ താമസിച്ചിരുന്ന മലപ്പുറം സ്വദേശി ബഷീറാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞമാസം 26നായിരുന്നു സംഭവം. ബഷീറിൻ്റെ പക്കൽ നിന്നും ATM കാർഡും മൊബൈൽ ഫോണും കവർന്ന നാഗരാജ് വിദഗ്ധമായി ATM പിൻ നമ്പർ മാറ്റി. തുടർന്ന് പണവും കവർന്നു. പണം പിൻവലിച്ചതിനു പുറമെ ATM കാർഡ് ഉപയോഗിച്ച് സ്വർണാഭരണങ്ങളും ഓൺലൈൻ വഴി മൊബൈൽഫോണും വാങ്ങി. പുതിയ ഫോൺ വാങ്ങിയതോടെ ഇയാൾ നാടുവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തെലങ്കാനയിൽ നിന്നും പിടികൂടിയത്. ഇയാൾ സമാന രീതിയിൽ നേരത്തെയും പണം തട്ടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Related posts

ഉണ്ണി മുകുന്ദന് ആശ്വാസം; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി

Akhil

കണ്ണൂരിൽ പീഡനം ; വിദ്യാർത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

Sree

തൃശൂരിൽ 165 ബസുകൾക്ക് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

Editor

Leave a Comment