accident Accident death kerala Kerala News kozhikode latest latest news

ഇരുചക്ര വാഹനത്തിൽ ബസ് ഇടിച്ച് ദമ്പതിമാർ മരിച്ചു

കോഴിക്കോട് ഇരുചക്ര വാഹനത്തിൽ ബസ് ഇടിച്ച് ദമ്പതിമാർ മരിച്ചു. കോഴിക്കോട് സ്വദേശി ഷൈജു ഭാര്യ ജീമ എന്നിവർ ആണ് മരിച്ചത്. രണ്ട് സ്വകാര്യ ബസുകൾക്കിടയിൽ സ്കൂട്ടർ പെട്ടുപോവുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. ബാലുശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബൈക്ക് യാത്രികർ രണ്ട് ബസുകൾക്കിടയിൽ പെടുകയായിരുന്നു. സ്കൂട്ടറിന് മുന്നിലായി ഒരു സ്വകാര്യ ബസ് ഉണ്ടായിരുന്നു. പിന്നിലായി മറ്റൊരു സ്വകാര്യ ബസും ഉണ്ടായിരുന്നു. മുന്നിൽ ഉണ്ടായിരുന്ന ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടന്ന് സ്കൂട്ടർ മുന്നിലെ സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ സ്കൂട്ടറിന് പിന്നിൽ ഉണ്ടായിരുന്ന ബസ് സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു. സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നില്ല എന്നാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന വിവരം.

Related posts

മഴ സാധ്യത കണക്കിലെടുത്ത് നാളെ സ്കൂളുകൾക്ക് അവധി

Akhil

അട്ടപ്പാടി മധു വധക്കേസ്; 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

Sree

ഹിമാലയ ഉൽപ്പന്നങ്ങൾ കരൾ രോ​ഗമുണ്ടാക്കുമെന്ന് ഡോ. സിറിയക് അബി ഫിലിപ്പ്; എക്സിലെ The Liver Doc ഐഡി സസ്‌പെൻഡ് ചെയ്ത് കോടതി

Akhil

Leave a Comment