Kerala News latest news must read National News Trending Now

ഹിമാലയ ഉൽപ്പന്നങ്ങൾ കരൾ രോ​ഗമുണ്ടാക്കുമെന്ന് ഡോ. സിറിയക് അബി ഫിലിപ്പ്; എക്സിലെ The Liver Doc ഐഡി സസ്‌പെൻഡ് ചെയ്ത് കോടതി

ഹിമാലയ ഉൽപ്പന്നങ്ങൾ കരൾ രോമ​ഗുണ്ടാക്കുമെന്ന് കാട്ടി എക്സിൽ പോസ്റ്റുകൾ പങ്കുവെച്ച ഡോ. സിറിയക് അബി ഫിലിപ്പിന്റെ The Liver Doc ഐഡി സസ്‌പെൻഡ് ചെയ്ത് ബം​ഗളൂരു കോടതി.

ഫാർമസ്യൂട്ടിക്കൽ, വെൽനസ് കമ്പനിയായ ഹിമാലയയും കരൾ രോ​ഗ വി​ദ​ഗ്ധനും ക്ലിനിക്കൽ ശാസ്ത്രജ്ഞനുമായ ഡോ. സിറിയക് എബി ഫിലിപ്പും തമ്മിലെ തർക്കമാണ് കോടതി വ്യവഹാരങ്ങളിലേക്ക് എത്തിയത്.

കൊച്ചി രാജഗിരി ആശുപത്രിയിലെ കരൾരോ​ഗ വിഭാഗം മേധാവി ഡോ. സിറിയക് എബി ഫിലിപ്പ് ആയുർവേദത്തെയും ഹോമിയെയും കുറിച്ച് സോഷ്യൽ മീഡിയയിൽ അതിരൂക്ഷ ഭാഷയിലുള്ള വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. ഹിമാലയ പ്രോഡക്ട് ഉപയോ​ഗിക്കുന്നവർക്ക് കരൾ രോ​ഗം വരുമെന്ന് കാട്ടി തുടർച്ചയായി അദ്ദേഹം എക്സിൽ കുറിപ്പുകൾ പങ്കുവെച്ചിരുന്നു. ഇതിനെതിരെ ഹിമാലയ വെൽനസ് നൽകിയ മാനനഷ്ടക്കേസിലാണ് ഡോ. സിറിയക് അബി ഫിലിപ്പിന്റെ എക്സിലെ The Liver Doc എന്ന ഐഡി താൽക്കാലികമായി സസ്‌പെൻഡ് ചെയ്യാൻ ബംഗളൂരു കോടതി നിർദ്ദേശിച്ചത്.

ഹിമാലയ വെൽനസ് കമ്പനിയ്‌ക്കോ ഉൽപ്പന്നങ്ങൾക്കോ ​​എതിരായ അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഡോ. എബിയെ തടഞ്ഞുകൊണ്ടാണ് കോടതി താൽക്കാലികമായി എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തത്.

ഡോ. സിറിയക് തന്റെ അക്കൗണ്ട് പുനസ്ഥാപിക്കാനായി നിയമ പോരാട്ടം നടത്തുകയാണ്. എന്നാൽ ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക് അദ്ദേഹത്തിന്റെ അക്കൗണ്ട് ഇപ്പോഴും ആക്സസ് ചെയ്യാനാവും. കേസ് 2024 ജനുവരി 5 ന് വാദം കേൾക്കാനായി മാറ്റിയിരിക്കുകയാണ്.

തന്റെ വാദങ്ങൾ കേൾക്കാതെയാണ് ബംഗളൂരു കോടതി അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്നും ഈ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഹിമാലയയുടെ പല ഉൽപ്പന്നങ്ങളും അശാസ്ത്രീയമായി നിർമ്മിച്ചതാണെന്നും ശരിയായ പഠനമില്ലാതെ ഇവ തോന്നിയത്പോലെ വിപണനം ചെയ്യാൻ അനുവദിക്കരുതെന്നാണ് അദ്ദേഹത്തിന്റെ വാദം.

അവരുടെ പ്രോഡക്ടുകൾ തുടർച്ചയായി കഴിച്ചാൽ കരളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഇതിന്റെ തെളിവായി വിവിധ ടെസ്റ്റ് റിസൾട്ടുകളും പഠനങ്ങളും അദ്ദേഹം കാട്ടുന്നുമുണ്ട്.

ALSO READ:പാകിസ്താനിൽ വൻ സ്‌ഫോടനം: 25 പേർ കൊല്ലപ്പെട്ടു, 70 ലധികം പേർക്ക് പരിക്ക്

Related posts

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

Akhil

ഒമ്പതാം ക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസ്; ഒരാൾ കൂടി കസ്റ്റഡിയിൽ

Sree

കോഴിക്കോട് – മസ്ക്കറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂരിൽ തിരിച്ചിറക്കി; 162 യാത്രക്കാർ

Akhil

Leave a Comment