Forest Department kerala Kerala News latest latest news Suspension thrissur

ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് അശ്ളീലമാക്കി പ്രചരിപ്പിച്ചു; വനിതാ ഫോറസ്റ്റ് സൂപ്രണ്ടിനെതിരെ നടപടി

ചാ​ല​ക്കു​ടി​:​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ​ ​ചി​ത്ര​മെ​ടു​ത്ത് ​അ​ശ്ലീ​ല​മാ​യി​ ​ചി​ത്രീ​ക​രി​ച്ച് ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​പ്പി​ച്ച​ ​ചാ​ല​ക്കു​ടി​ ​ഫോ​റ​സ്റ്റ് ​ഡി​വി​ഷ​ൻ​ ​ഓ​ഫീ​സി​ലെ​ ​വ​നി​താ​ ​സീ​നി​യ​ർ​ ​സൂ​പ്ര​ണ്ടിന്​ ​സ​സ്‌​പെ​ൻഷൻ. സീ​നി​യ​ർ​ ​സൂ​പ്ര​ണ്ട് ​ഹോ​ബി​ ​ഹ​രി​യെ​യാ​ണ് സസ്‌പെൻഡ് ചെയ്തത്. അ​ന്വേ​ഷ​ണ​ ​വി​ധേ​യ​മാ​യി​ ​തി​രു​വ​ന​ന്ത​പു​രം​ ​അ​ഡീ​ഷ​ണ​ൽ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ചീ​ഫ് ​ഫോ​റ​സ്റ്റ് ​ക​ൺ​സ​ർ​വേ​റ്റ​ർ​ ​ഹോബിക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. മേ​ല​ധി​കാ​രി​ ​ത​ന്റെ​ ​അ​ധി​കാ​രം​ ​ദു​ർ​വി​നി​യോ​ഗം​ ​ചെ​യ്ത് ​സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​ ​പീ​ഡി​പ്പി​ച്ചെ​ന്ന് ​ആ​രോ​പി​ച്ച് ​ഇ​വ​ർ​ക്കെ​തി​രെ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​രാ​തി​ ​ന​ൽ​കിയിരുന്നു. ചാ​ല​ക്കു​ടി​ ​ഡി​വി​ഷ​ണ​ൽ​ ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സി​ൽ​ ​ഇ​രു​പ​തോ​ളം​ ​വ​നി​താ​ ​ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ​പു​രു​ഷ​ ​ജീ​വ​ന​ക്കാ​ർ​ ​അ​ഞ്ചും. ​വ​നി​താ​ ​ജീ​വ​ന​ക്കാ​രും​ ​സൂ​പ്ര​ണ്ടും​ ​ത​മ്മി​ൽ​ ​നാ​ളു​ക​ളാ​യി​ ​സ്വ​ര​ച്ചേ​ർ​ച്ച​യി​ല​ല്ലെ​ന്നും​ ​പ​റ​യു​ന്നു

ഡിവിഷൻ ഓഫീസിലെ ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റി സൂപ്രണ്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മോർഫിംഗ് സംബന്ധിച്ച പ്രവർ‌ത്തിയിൽ ഉദ്യോഗസ്ഥയ്ക്ക് ഖേദമില്ല, സഹപ്രവർത്തകരോട് സഹകരണമില്ല, സ്ഥിരമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നു, അടിയന്തര പ്രാധാന്യമുള്ള ഫയലുകളിൽ നടപടി വൈകിപ്പിക്കുന്നു, ഓഫീസിലെ എല്ലാ ജീവനക്കാരും ഉദ്യോഗസ്ഥയ്ക്കെതിരെ പരാതി നൽകി, സൂപ്പർ വൈസറി തസ്‌തികയിൽ തുടരാൻ അർഹതയില്ല എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സൂപ്രണ്ടിനെതിരായ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്

Related posts

ആലപ്പുഴ പുന്നപ്രയിൽ കിടപ്പ് രോഗിയായ അച്ഛനെ മകൻ കൊലപ്പെടുത്തി

Akhil

ഛർദിയെ തുടർന്ന് കുഴഞ്ഞുവീണ രണ്ട് വയസുകാരി മരിച്ചു

Akhil

മിന്നിത്തിളങ്ങി മെസി; ഇന്റർ മയാമിക്കായി അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടി

Akhil

Leave a Comment