kerala Kerala News latest latest news politics Scam

കരുവന്നൂർ കേസ് ; അരവിന്ദാക്ഷനും ജിൽസും കസ്റ്റഡിയിൽ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അരവിന്ദാക്ഷനും ജിൽസും ഇ ഡി കസ്റ്റഡിയിൽ. നാളെ വൈകീട്ട് 4 വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചത്. സർക്കാർ ഏജൻസികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയിൽ അറിയിച്ചു. കരുവന്നൂർ കേസ് തുടക്കത്തിൽ ക്രൈം ബ്രാഞ്ച് ആണ് അന്വേഷിച്ചിരുന്നത്. പിന്നീടാണ് ഇ ഡിയിലേക്ക് മാറിയത്.

ക്രൈംബ്രാഞ്ചിൻ്റെ പക്കൽ നിന്നും മുന്ന് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകളോ വിവരങ്ങളോ ഒന്നും തന്നെ ഇ ഡിക്ക് ലഭിക്കുന്നില്ല എന്നും പലവിവരങ്ങളും തെറ്റായ രീതിയിലാണ് ക്രൈംബ്രാഞ്ച് കൈമാറുന്നതെന്നും ഇ ഡി കോടതിയിൽ വ്യക്തമാക്കി. ഈ വിധത്തിൽ സർക്കാർ അന്വേഷണത്തെ വഴി തെറ്റിച്ചുവിടാൻ ഉള്ളൊരു നീക്കമാണ് നടത്തുന്നതെന്നും ഇ ഡി പറഞ്ഞു. അതോടൊപ്പമാണ് ഇന്ന് അരവിന്ദാക്ഷനെയും ജിൽസിനെയും വൈകീട്ട് 4 വരെ കസ്റ്റഡിയിൽ വാങ്ങിയത്.

Related posts

കൊച്ചിയിൽ പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തിൽ; നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി.

Sree

കേരള സ്റ്റോറി പ്രദർശിപ്പിക്കരുത്: തെരഞ്ഞെടുപ്പ് കമ്മിഷന് വി ഡി സതീശൻ കത്ത് നൽകി

Akhil

ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാം; ഫീസ്, അപേക്ഷാരീതി ഇങ്ങനെ

Sree

Leave a Comment