boy's death at thrissur
kerala latest news Trending Now

രണ്ടു ദിവസം മുമ്പ് വീട് വിട്ടുപോയി, പാലക്കാട് സ്വദേശിയായ പതിനേഴുകാരൻ തൃശൂരിൽ മരിച്ച നിലയിൽ, ദുരൂഹത

രണ്ടു ദിവസം മുമ്പ് അനസ് വീട് വിട്ടു പോയതായി ബന്ധുക്കൾ പാലക്കാട്‌ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു

പാലക്കാട്‌ : രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട്‌ സ്വദേശിയായ ആൺകുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട്‌ പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസാണ് മരിച്ചത്.17 വയസ്സായിരുന്നു. രണ്ടു ദിവസം മുമ്പ് അനസ് വീട് വിട്ടു പോയതായി ബന്ധുക്കൾ പാലക്കാട്‌ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരുന്നതിനിടെയാണ് തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിഗ് ബസാർ സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥി ആണ് അനസ്. വിവരങ്ങൾ  പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. 

READ MORE: https://www.e24newskerala.com/

Related posts

വടകര മുൻ എം എൽ എ എം കെ പ്രേംനാഥ് അന്തരിച്ചു, അന്ത്യം ഇന്ന് പുലർച്ചയോടെ

sandeep

ഇടുക്കി ശാന്തന്‍പാറയില്‍ ഉരുള്‍പൊട്ടല്‍; രണ്ടുവീടുകള്‍ക്ക് കേടുപാട്

sandeep

കണ്ണൂർ ബീച്ചിൽ ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് അറസ്റ്റിൽ

Sree

Leave a Comment