kerala Kerala News ksrtc latest latest news

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര; വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമാണ് യാത്ര അനുവദിക്കുന്നത്.

നവംബർ ഒന്ന് മുതലാണ് നടപടി പ്രാബല്യത്തിൽ വരുന്നത്.ഇത് സംബന്ധിച്ച് ​ഗതാ​ഗത വകുപ്പ് ഉത്തരവിറക്കി.

പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്ത് അതിദരിദ്രമെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ വിദ്യാർഥികളുടെ യാത്ര പൂർണമായും സൗജന്യമാകും.

പത്താം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാൻ സൗകര്യം ഏർ‌പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്, സ്റ്റൈപന്റ്, കോളജ് കാന്റീനിൽ സൗജന്യഭക്ഷണം എന്നിവ നൽകും.

റേഷൻ കാർഡുകൾ തരംമാറ്റാനുള്ള അപേക്ഷകളിൽ ബാക്കിയുള്ളവ ഉടൻ പൂർത്തിയാക്കണം. അതിദരിദ്ര്യ ലിസ്റ്റില്‍പ്പെട്ട സങ്കേതികതടസ്സമില്ലാത്ത മുഴുവൻ പേർക്കും അവകാശ രേഖകളും നൽകി. നിലവിൽ ഹയർ സെക്കൻഡറി വരെ മുഴുവൻ വിദ്യാർത്ഥികൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയാണ്.

കോളജ് തലത്തിൽ മാനദണ്ഡങ്ങൾ പരിഗണിച്ച് കൺസഷൻ നിരക്കുണ്ട്. സ്വകാര്യ ബസുകളിലും കൺസഷൻ നിരക്കാണുള്ളത്.

Related posts

225 കിലോ കഞ്ചാവ് കാറിൽ കടത്തിയ കേസ്; ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവ്

Akhil

80 ലക്ഷം രൂപ നേടിയത് പയ്യന്നൂരില്‍ വിറ്റ ടിക്കറ്റ്; കാരുണ്യ പ്ലസ് ഭാഗ്യക്കുറി സമ്പൂര്‍ണ ഫലം അറിയാം…

Akhil

ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് മരിച്ച വിദ്യാർത്ഥി അനന്തുവിൻ്റെ സംസ്കാരം ഇന്ന്

Akhil

Leave a Comment